ഷാർജ: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളിലെത്താൻ സൗകര്യമില്ലാത്തവർക്കായി ഷാർജ പൊലീസ് സഞ്ചരിക്കുന്ന സേവനകേന്ദ്രം തുറന്നതായി ലൈസൻസിങ് വകുപ്പ് ഡയറക്ടർ ഖാലിദ് അൽ കേയ് പറഞ്ഞു. ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, തസ്ജീൽ സെൻറർ, അൽ ജാബർ ഒപ്റ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. പ്രത്യേകം സജീകരിച്ച വാഹനമാണ് ഉപയോഗിക്കുന്നത്.കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ച മൊബൈൽ സേവനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.