റാസല്‍ഖൈമ: വാഹനവും വസ്തുവകകളും മോഷ്ടാക്കളില്‍നിന്ന് സംരക്ഷിക്കുന്നതിന് റാക് പൊലീസ് പ്രചാരണം തുടങ്ങി. റാക് പൊലീസ് ജനറല്‍ കമാന്‍ഡ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സിന്റെ നേതൃത്വത്തിലാണ് കാമ്പയിനെന്ന് അധികൃതര്‍ അറിയിച്ചു.
‘മോഷണത്തിന്റെ അപകടസാധ്യതയില്നിന്ന് നിങ്ങളുടെ വാഹനത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും സംരക്ഷിക്കുക’യെന്നതാണ് പ്രചാരണ മുദ്രാവാക്യം.
വാഹനത്തിനകത്ത് വിലയേറിയ വസ്തുക്കള്‍ വെക്കാതിരിക്കുക, പുറത്തിറങ്ങുമ്പോള്‍ എൻജിന് ഓഫ് ചെയ്യുക, താക്കോല്‍ വാഹനത്തില്‍ വെക്കാതെ കൈയില്‍ സൂക്ഷിക്കുക, വാഹന ഡോറുകളെല്ലാം ബന്തവസ്സാണെന്ന് ഉറപ്പുവരുത്തുക, ആളുകള്‍ കാണുന്നിടത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, നിരീക്ഷണ കാമറകളുള്ളിടത്ത് പാര്‍ക്ക് ചെയ്യുന്നത് ഉചിതം തുടങ്ങിയ നിർദേശങ്ങള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നില്‍വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.