അബൂദബി: വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വിവരം മറച്ചുവെച്ചു സഞ്ചരിച്ച 5,177 ഡ്രൈവർമാർക്കെതിരെ അബൂദബി പൊലീസ് പിഴ ചുമത്തി. ലോഡ് ഇല്ലാതെയോ ലോഡോടുകൂടിയോ വാഹനമോടിക്കുമ്പോൾ നമ്പർ പ്ലേറ്റുകളിലെ വിവരം ഏതെങ്കിലും വിധത്തിൽ മറക്കുന്നതും ട്രാഫിക് നിയമലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വാഹനത്തിൽ ഏതെങ്കിലും സാധന സാമഗ്രികളോ സൈക്കിളുകളോ കയറ്റി സഞ്ചരിക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ മറക്കുന്നതും നിയമലംഘനമാണ്. ഫെഡറൽ ട്രാഫിക് നിയമം ആർട്ടിക്കിൾ നമ്പർ 27 (ബി) പ്രകാരം വാഹന നമ്പർ പ്ലേറ്റ് അവ്യക്തമാക്കുന്ന കാര്യങ്ങൾക്ക് 400 ദിർഹമാണ് പിഴ ഈടാക്കുക.
റോഡിൽ സഞ്ചരിക്കുന്ന വാഹനത്തിെൻറ നമ്പർ പ്ലേറ്റുകൾ എപ്പോഴും കാണുന്ന വിധം പ്രദർശിപ്പിക്കണം. ട്രാഫിക് നിയമലംഘനത്തിന് ഇടയാക്കുംവിധം ചില ഡ്രൈവർമാർ പൊതു റോഡിൽ പെരുമാറുന്നു. നമ്പർ പ്ലേറ്റിൽ ചില ട്രക്ക് ഡ്രൈവർമാർ ലോഡുകളുടെ കവറുകൾ ഉപയോഗിച്ച് മൂടുന്നതായും കാണുന്നുണ്ട്. നമ്പർ പ്ലേറ്റ് തടസ്സപ്പെടുന്ന പ്രവർത്തനങ്ങൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കാൻ അബൂദബി പൊലീസ് ട്രക്ക് ഡ്രൈവർമാരോടും വാഹന ഉടമകളോടും ആവശ്യപ്പെട്ടു.
എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണം കർശനമാക്കുമെന്ന് അബൂദബി പൊലീസ് പറഞ്ഞു.ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും കൃത്യമായി ഫോട്ടോയെടുക്കുകയും ചെയ്യുന്നതായും കുറ്റവാളികൾക്കെതിരെയും നിയമലംഘനത്തിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.