ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ സം​ഘ​ടി​പ്പി​ച്ച

വി​ദ്യാ​രം​ഭ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ

ഉ​മ്മു​ൽ​ഖു​വൈ​നി​ൽ വി​ദ്യാ​രം​ഭം സം​ഘ​ടി​പ്പി​ച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ ‘വി​ദ്യാ​രം​ഭം’ ച​ട​ങ്ങു​ക​ൾ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.

അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി ചു​വ​ടു​വെ​ച്ച കു​രു​ന്നു​ക​ൾ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യെ​ത്തി​യ ഉ​മ്മു​ൽ​ഖു​വൈ​ൻ വൈ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക അ​ഞ്ജ​ന ഇ​റാ​ടി​യും യു​വ എ​ഴു​ത്തു​കാ​രി മ​ഹാ​ല​ക്ഷ്മി മ​നോ​ജും ചേ​ർ​ന്ന് ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് സ​ഹീ​ർ നാ​ട്ടി​ക, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മൊ​ഹി​ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ ​നേ​ർ​ന്നു.

വി​ദ്യാ​രം​ഭം കു​റി​ച്ച കു​രു​ന്നു​ക​ൾ​ക്കെ​ല്ലാം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. മ​ഹാ​ല​ക്ഷ്മി​യു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ക​ർ​മം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് സ​ഹീ​ർ നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ന​വീ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Vidhyarambham at Umm Al Quwain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.