റാസല്‍ഖൈമ: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ റാസല്‍ഖൈമയില്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. സമൂഹസുരക്ഷ മുന്‍നിര്‍ത്തി ഈ വര്ഷാദ്യപകുതിയില് 2667 പരിശോധനകളാണ് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയതെന്ന് റാക് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഷൈമ അല്‍ തനൈജി പറഞ്ഞു. ഇക്കാലയളവില്‍ 1640 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിഷ്കര്‍ഷിച്ചിട്ടുള്ള നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഗുരുതര നിയമലംഘനം നടത്തിയ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുമായിരുന്നു. അപകടകരമായ രീതിയിലുള്ള ഭക്ഷ്യസംഭരണം, അനുമതിയില്ലാതെ പ്രവര്‍ത്തനം, കീടങ്ങളുടെ നശീകരണത്തിനും ശുചിത്വം പാലിക്കുന്നതിലുള്ള വീഴ്ചകളുമെല്ലാമാണ് സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്കു നയിച്ചത്. സ്ഥാപനങ്ങളും ഭക്ഷ്യ സംഭരണകേന്ദ്രങ്ങളിലും പരിശോധനകള്‍ തുടരുമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അധികൃതര്‍ ആവശ്യപ്പെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.