അബൂദബി: നിയമലംഘനത്തെ തുടര്‍ന്ന് അല്‍ മഫ്രക്കിലെ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അബൂദബി പരിസ്ഥിതി ഏജന്‍സി നിർത്തിവെപ്പിച്ചു. പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഉപയോഗിച്ച എണ്ണയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നത്. അസഹ്യമായ ദുര്‍ഗന്ധം കേന്ദ്രത്തില്‍നിന്നു പുറത്തുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിർത്താൻ അധികൃതര്‍ നിർദേശിക്കുകയുമായിരുന്നു.
ഇതുകൂടാതെ നിരവധി നിയമലംഘനങ്ങള്‍ സ്ഥാപനത്തില്‍ കണ്ടെത്തിയതായും അബൂദബി പരിസ്ഥിതി ഏജന്‍സിയിലെ പരിസ്ഥിതി ഗുണനിലവാര മേഖലയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫൈസല്‍ അൽ ഹമ്മാദി പറഞ്ഞു.
വായുമലിനീകരണം തടയുന്നതിനുള്ള മതിയായ മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായുമലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കണമെന്ന നിര്‍ദേശങ്ങള്‍ സ്ഥാപനം പാലിച്ചിരുന്നില്ലെന്നും പരിശോധനാസംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.