ദുബൈ: കോവിഡ്-19 സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 10 സ്ഥാപനങ്ങൾ അടപ്പിച്ചതായും 246 ഷോപ്പുകൾക്ക് പിഴ ചുമത്തിയതായും ദുബൈ ഇക്കോണമി അറിയിച്ചു. െഫബ്രുവരി മാസത്തിൽ നടത്തിയ പരിശോധനകളിലെ നടപടി വിശദീകരിച്ച ദുബൈ ഇക്കോണമി 93ൽ പരം സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും ചൂണ്ടിക്കാട്ടി.
സാമൂഹിക അകലം പാലിക്കൽ, മാസ്ക് ഉപയോഗ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ എമിറേറ്റിലുടനീളം നൂറുകണക്കിന് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിലെ ജീവനക്കാരോട് കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഏതെങ്കിലും ലംഘനം അതോറിറ്റിക്കോ പൊലീസിനോ റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി അഭ്യർഥിച്ചു. ദുബൈ ഇക്കോണമിക്ക് പുറമേ, സുരക്ഷ ഉറപ്പുവരുത്താനായി ദുബൈ മുനിസിപ്പാലിറ്റി ദിവസേന ഭക്ഷ്യസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.