ഷാര്‍ജ: വിസ്താരയുടെ ആദ്യവിമാനം ഡൽഹിയില്‍നിന്ന് എത്തിയതായി ഷാര്‍ജ എയര്‍പോര്‍ട്ട് (എസ്.എ) തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ വിസ്താര മുംബൈ അന്താരാഷ്ര്ട വിമാനത്താവളത്തിനും ഷാര്‍ജ വിമാനത്താവളത്തിനും ഇടയില്‍ ദിനേന വിമാന സര്‍വിസുകള്‍ നടത്തും. ഉദ്ഘാടന വിമാനത്തെ ജല സല്യൂട്ട് നല്കി സ്വാഗതം ചെയ്തു.
ദുബൈയിലെ കോണ്‍സല്‍ ജനറല്‍ ഡോ. അമന് പുരിയും പ്രതിനിധി സംഘവും നിരവധി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും വരവേല്പ്പിനെത്തിയിരുന്നു. തന്ത്രപ്രധാനമായ സ്ഥാനം, സംയോജിത ഇന്‍ഫ്രാസ്ട്രക്ചര്‍, സമീപകാലത്തെ വിപുലീകരണം എന്നിവയാണ് ഷാര്‍ജ വിമാനത്താവളം പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ക്കായി തിരഞ്ഞെടുക്കാൻ കാരണമെന്ന് വിസ്താര വിസ്തരിച്ചു.
വിസ്താര പോലുള്ള എയര്‍ലൈന്‍സ് തമ്മിലുള്ള പങ്കാളിത്തം തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിെൻറയും ആത്മവിശ്വാസത്തിെൻറയും തെളിവാണെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സലിം അല്‍ മിദ്ഫ പറഞ്ഞു. ഡൽഹിക്കും ഷാര്‍ജക്കുമിടയില്‍ ഈ പുതിയ റൂട്ട് ആരംഭിക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും മുംബൈ-ഷാര്‍ജ റൂട്ട് ഉടന്‍ ആരംഭിക്കുമെന്നും വിസ്താര ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ലെസ്ലി ടങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.