അബൂദബി: മലയാളി സമാജത്തിന്റെ 2024 വർഷത്തെ മെറിറ്റ് അവാർഡ് കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി. ബലറാം വിതരണം ചെയ്തു. 10, 12 ക്ലാസുകളിൽ വിജയിച്ച 44 കുട്ടികളാണ് അവാർഡ് സ്വീകരിച്ചത്.
മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചടങ്ങിൽ മലയാളം മിഷൻ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ, മേഖല കൺവീനർ അനിൽ കുമാർ, മുസഫ മേഖല കോഓഡിനേറ്റർ ബിൻസി ലിനിൽ, അധ്യാപികമാരായ സംഗീത ഗോപൻ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
മലയാളി സമാജത്തിൽ പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷതവഹിച്ചു. സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാർ, കോഓഡിനേഷൻ കമ്മിറ്റി ആക്ടിങ് ചെയർമാൻ എ.എം. അൻസാർ, കോഓഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, സമാജം ലേഡിസ് വിങ് ജോ.കൺവീനർ ചിലു സൂസൺ മാത്യു, സാമിയ സുരേഷ് എന്നിവർ സംസാരിച്ചു.
സമാജം ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, വളന്റിയർ ക്യാപ്റ്റൻ അഭിലാഷ്, ലേഡീസ് വിങ് കൺവീനർ ലാലി സാംസൺ, ജോ.കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.