ജേ​ക്ക​ബ് ജേ​ക്ക​ബ്

ജേ​ക്ക​ബ് ജേ​ക്ക​ബ്​ ആ​സ്റ്റ​ര്‍ ചീ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഓ​ഫി​സ​ർ

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഗ്രൂ​പ് ചീ​ഫ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഓ​ഫി​സ​റാ​യി ജേ​ക്ക​ബ് ജേ​ക്ക​ബി​നെ നി​യ​മി​ച്ചു.

ജി.​സി.​സി​യി​ലെ ആ​സ്റ്റ​റി​ന്‍റെ മാ​ന​വ വി​ഭ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, പ്രാ​വീ​ണ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്തു​ക, മി​ക​ച്ച പ്ര​ക​ട​നം ഉ​റ​പ്പു​വ​രു​ത്തു​ക, നേ​തൃ​ത്വ വി​ക​സ​നം എ​ന്നി​വ​യു​ടെ മേ​ല്‍നോ​ട്ടം ജേ​ക്ക​ബി​നാ​യി​രി​ക്കും.

മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ജേ​ക്ക​ബ്​ ഹെ​ല്‍ത്ത് കെ​യ​ര്‍, റി​യ​ല്‍ എ​സ്റ്റേ​റ്റ്, ഏ​വി​യേ​ഷ​ന്‍, റീ​ട്ടെ​യി​ല്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ളോ ഹോ​സ്പി​റ്റ​ല്‍സ്, കൊ​ളം​ബി​യ ഏ​ഷ്യ, മ​ല​ബാ​ര്‍ ഗ്രൂ​പ് തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ച്ച്.​ആ​ര്‍ ടീ​മു​ക​ളെ ന​യി​ച്ചി​രു​ന്ന​ത്​ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. എ​മി​റേ​റ്റ്സി​ല്‍ അ​ഞ്ചു​ വ​ര്‍ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ണ്ട്.

ഏ​ഷ്യ എ​ച്ച്.​ആ​ര്‍.​ഡി അ​വാ​ര്‍ഡ്, എ​ച്ച്.​ആ​ര്‍ ലീ​ഡ​ര്‍ഷി​പ് അ​വാ​ര്‍ഡ് എ​ന്നി​വ​യു​ള്‍പ്പെ​ടെ മി​ക​വി​ന്‍റെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ച്ച്.​ആ​ര്‍.​ഡി അ​ക്കാ​ദ​മി​യി​ല്‍നി​ന്ന് ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റി​ല്‍ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ​യും ടി.​എ പൈ ​മാ​നേ​ജ്‌​മെ​ന്‍റ്​ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്ന് മാ​നേ​ജ്മെ​ന്‍റി​ല്‍ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ​യും ജേ​ക്ക​ബ് നേ​ടി​യി​ട്ടു​ണ്ട്. മം​ഗ​ലാ​പു​ര​ത്തെ എ​സ്.​ഡി.​എം കോ​ള​ജി​ല്‍ നി​ന്നാ​ണ്​ ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റി​ൽ ബി​രു​ദം നേ​ടി​യ​ത്. 

Tags:    
News Summary - Jacob Jacob appointed as a Group chief human resource officer at aster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.