ദു​ബൈ​യി​ൽ കൂ​ടു​ത​ൽ റോ​ഡു​ക​ളി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

ദു​ബൈ: എ​മി​റേ​റ്റി​ൽ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ റോ​ഡു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ ദു​ബൈ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ പൊ​ലീ​സും റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

അ​ൽ അ​വി​ർ സ്​​ട്രീ​റ്റി​നും ഷാ​ർ​ജ​ക്കു​മി​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ 5.30നും ​എ​ട്ടി​നും ഇ​ട​യി​ൽ ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല. ദു​ബൈ​യി​ലെ ​പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ട്ര​ക്ക്​ നി​യ​ന്ത്ര​ണം​ വ്യാ​പി​പ്പി​ക്കാ​നു​ള്ള ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ തീ​രു​മാ​നം.

റോ​ഡു​ക​ളി​​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക്​ കു​റ​ച്ച്​ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​തോ​ടൊ​പ്പം റോ​ഡ്​ സു​ര​ക്ഷ നി​ല​വാ​രം ​മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​തു​വ​ഴി ക​ഴി​യും.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ ആ​ർ.​ടി.​എ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ​യും വൈ​കീ​ട്ട്​ തി​ര​ക്കേ​റി​യ സ​മ​യ​ത്തു​മാ​യി​രു​ന്നു നി​യ​ന്ത്ര​ണം. അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​ട്രീ​റ്റ്, ​മെ​യ്​​ദാ​ൻ സ്​​ട്രീ​റ്റ്, പ്ര​ധാ​ന ക്രോ​സി​ങ്ങു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ല​വി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ മു​ഴു​വ​ൻ സ​മ​യ നി​യ​ന്ത്ര​ണ​മു​ണ്ട്.

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്, ഷാ​ർ​ജ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളാ​യ അ​ൽ മി​ശ​ർ, അ​ൽ മു​ഹൈ​സി​ന, ഊ​ദ്​ അ​ൽ മു​ത്തീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ 16 മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ലാ​ണ്​. ഗ​താ​ഗ​ത രം​ഗ​ത്തെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ത്തി​ന്​ അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റി​ങ്, സാ​​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ ആ​ക്ടി​ങ്​ അ​സി. ക​മാ​ൻ​ഡ​ന്‍റ്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു.

വി​വി​ധ മാ​ധ്യ​മ മാ​ർ​ഗ​ങ്ങ​ൾ, സൈ​ൻ ബോ​ർ​ഡു​ക​ൾ, മ​റ്റു​ വാ​ർ​ത്ത​വി​നി​മ​യ പ്ലാ​റ്റ്​​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ന​ൽ​കും. ​ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 792 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ൾ മ​റ്റു​ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. എ​മി​റേ​റ്റി​ലു​ട​നീ​ളം സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ വേ​ള​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

Tags:    
News Summary - Trucks restricted on more roads in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.