അബൂദബി: സംസ്ഥാന കെ.എം.സി.സി സംഘടിപ്പിച്ച ഓൾ ഇന്ത്യ കബഡി ടൂർണമെന്റിൽ കണ്ണൂർ ജില്ല കെ.എം.സി.സി നേതൃത്വം നൽകിയ ഫേമസ് ഒ2 പൊന്നാനി വിജയികളായി. കോഴിക്കോട് ജില്ല കെ.എം.സി.സി നയിച്ച ടീം ബട്കൽ ബുൾസിനെയാണ് തോൽപിച്ചത്.
ഫേമസ് ഒ2 പൊന്നാനിയുടെ ഹർമൻജിത് സിങ് മാൻ ഓഫ് ദി മാച്ചായും മികച്ച ക്യാച്ചറായി ഷിഹാസും തിരഞ്ഞെടുക്കപ്പെട്ടു. ബട്കൽ ബുൾസിന്റെ വിശ്വരാജ് ആണ് മികച്ച റൈഡർ. എമിറേറ്റ്സ് നെറ്റ് സി.ഒ.ഒ അബ്ദുൽ ഗഫൂറും അബൂദബി കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസഫ് സി.എച്ച്. മാട്ടൂലും ചേർന്ന് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
സമാപനയോഗത്തിൽ അബൂദബി കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അഷറഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഹുസൈൻ അൽ ഹാഷിമി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇസ് ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂര്, ട്രഷറർ ബി.സി. അബൂബക്കർ, ഇന്ത്യ സോഷ്യൽ കൾചർ പ്രസിഡന്റ് ജയറാം റായ് മാത്രപാടി, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് പ്രസിഡന്റ് എ.എം. അൻസാർ, ജോൺ പി. വർഗീസ്, സുന്നി സെന്റർ പ്രസിഡന്റ് അബുറഹ്മാൻ തങ്ങൾ, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ടി.കെ. അബ്ദുസലാം, സ്പോർട്സ് വിങ് ഇൻ ചാർജ് ഹംസ നടുവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.