ദുബൈ: ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വടിയെടുക്കുകയാണ് യു.എ.ഇ സർക്കാർ. തൊഴിൽ നിയമങ്ങൾ അറിയാത്തവരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കാറുണ്ടെങ്കിലും ജീവനക്കാർക്ക് നിയമങ്ങൾ അറിയാത്തതിനാൽ പല സ്ഥാപനങ്ങളും രക്ഷപ്പെട്ടുപോകാറുണ്ട്. ഓവർടൈം ജോലി ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
- സ്വകാര്യ മേഖലയിൽ ജോലിസമയം ദിവസത്തിൽ എട്ടു മണിക്കൂറാണ്. അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ. എന്നാൽ, ചില മേഖലകളിൽ ഈ സമയം ചെറിയരീതിയിൽ കൂടിയും കുറഞ്ഞും നിൽക്കും.
- സാധാരണ സമയത്തിൽ കൂടുതൽ ജോലിചെയ്യുന്ന ജീവനക്കാരന് സ്ഥാപനം ആനുകൂല്യം നൽകണം. ഓരോ മണിക്കൂറിലും സാധാരണ നൽകുന്ന തുകയും അതിന്റെ 25 ശതമാനവുമാണ് ഓവർടൈം ജോലിക്ക് നൽകേണ്ടത്.
- രാത്രി പത്തിനും പുലർച്ച നാലിനും ഇടയിലാണെങ്കിൽ 50 ശതമാനം അധിക തുക നൽകണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.
- ദിവസത്തിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ പാടില്ല
- താമസ സ്ഥലത്തുനിന്ന് ഓഫിസിലേക്കുള്ള യാത്രാസമയം ജോലിസമയമായി കണക്കാക്കില്ല
- വർക് ഫ്രം ഹോം ചെയ്യുന്നവരുടെ ജോലിസമയം തൊഴിലുടമ നിശ്ചയിക്കും
- ഇടവേളയില്ലാതെ അഞ്ചു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുത്
- ഒരു മണിക്കൂറിൽ കുറയാത്ത ഇടവേളക്ക് ജീവനക്കാരന് അർഹതയുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.