ദുബൈ: ആഗോള രുചികൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ലുലുവിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം. ഇന്ത്യയിലും യു.എ.ഇയിലും വിദേശത്തുമുള്ള പ്രശസ്ത ഷെഫുമാരെ അണിനിരത്തിയാണ് ഫെസ്റ്റ് നടത്തുന്നത്. യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും മാർച്ച് ഒമ്പതുവരെ ഫെസ്റ്റ് നടക്കും.
എനർജി ഷെഫ് എന്നറിയപ്പെടുന്ന ഹർപൽ സിങ് സോഖി, പ്രശസ്ത ഫിലിപ്പീനോ ഷെഫ് ജെ.പി ആംഗ്ലോ, പ്രശസ്ത അറബിക് ഷെഫ് മനാൽ അലാലെം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ സിലിക്കൺ സെൻട്രലിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പങ്കെടുത്തു. ആരോഗ്യകരവും രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് ലുലു അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് ആഗോള രുചികൾ പരിചയപ്പെടാനും ആസ്വദിക്കാനും ഈ ലോകമേള സഹായിക്കുമെന്നും എം.എ. സലീം പറഞ്ഞു.
ഫെസ്റ്റിനോടനുബന്ധിച്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ് ഓൺ റോഡ്, ഗ്രിൽ ഹൗസ്, അറബിക് ഡിലൈറ്റ്സ്, ബിരിയാണി എക്സ്പ്രസ്, പാക്കേജിങ് പിനോയ്, ദെസി ദാബ, കേക്ക് ആൻഡ് കുക്കീസ്, ടേസ്റ്റ് ഓഫ് കേരള തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചാണ് രുചികൾ പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ഓരോ ദിവസവും വിവിധ മാളുകളിൽ ഷെഫുമാർ നേതൃത്വം നൽകുന്ന പരിപാടികളുണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് പുതിയ സ്വാദുകളെക്കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയാണ് ഇത് നൽകുന്നത്.
വെള്ളിയാഴ്ച ദുബൈ മറീനയിൽ ജെ.പി ആംഗ്ലോ, ഷാർജ സംനാൻ സെൻട്രൽ മാളിലും അബൂദബി ഖാലിദിയ മാളിലും മനാൽ അലാലെം എന്നിവരുടെ പരിപാടി അരങ്ങേറും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണത്തെ സ്വീകരിക്കുന്നവരാണ് യു.എ.ഇയിലുള്ളതെന്നും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ അവരിലേക്ക് എത്തിക്കാൻ വേൾഡ് ഫുഡ് ഫെസ്റ്റ് സഹായിക്കുമെന്നും ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യുണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.