വിപണിയിലെത്തുന്ന ഏറ്റവും പുതുമയുള്ള ഉൽപ്പന്നങ്ങൾ എല്ലാ കാലത്തും ആദ്യം സ്വീകരിക്കുന്നത് യുവ തലമുറയാണ്. ട്രെൻഡ് സെറ്ററായി ഉൽപ്പന്നത്തെ മാറ്റുന്നതിൽ യുവത്വത്തിെൻറ ഇഷ്ടങ്ങൾ വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ട് തന്നെ ലൈഫ് സ്റ്റൈൽ ഉൽപ്പന്ന ശ്രേണികളിലെല്ലാം അവരുടെ മനസ്സിനെ പരിഗണിക്കുന്ന ഉൽപ്പന്ന വൈവിധ്യം ഉൾക്കൊള്ളിക്കാനാണ് ആഗോള തലത്തിൽ ഭൂരിഭാഗം ബ്രാൻഡുകളും പരിശ്രമിക്കുന്നതും. പുതുപുത്തൻ ഗാഡ്ജറ്റ്സ്, മോഡേൺ ഔട്ട്ഫിറ്റുകൾ, ട്രെൻഡി ആഭരണങ്ങൾ എന്നീ ലൈഫ് സ്റ്റൈൽ കാറ്റഗറികളിലെല്ലാം യുവാക്കളുടെ മനസിനിഷ്ടപ്പെടുന്ന പുതുമോഡലുകളൊരുക്കാൻ പരീക്ഷണം നടക്കുന്ന കാലം കൂടിയാണിത്. പ്രമുഖ ഇ കോമേഴ്സ് വൈബ് സൈറ്റുകളിലും ഏറ്റവും കൂടുതൽ പർചേസ് ചെയ്യപ്പെടുന്നതും ഈ ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ തന്നെ.
പുതുമയും ആകർഷണീയതയും ലാളിത്യവും ചേർത്തുവെച്ചുള്ള ഉൽപ്പന്ന വൈവിധ്യമാണ് ലൈഫ് സ്റ്റൈൽ ശ്രേണിയെ മുന്നോട്ട് നയിക്കുന്നത്. യുവാക്കളിൽ മില്ലേനിയൽസ് ഗണത്തിൽപെടുന്നവർക്കാണ് ഈ അഭിരുചിയോട് ഇഷ്ടക്കൂടുതൽ. 80കളുടെ തുടക്കത്തിലും 90കളുടെ അവസാനത്തിലുമായി ജനിച്ചവരെയാണ് മില്ലേനിയൽസ് ഗണത്തിൽപെടുത്തുന്നത്. 30നും 40നുമിടയിൽ പ്രായമുള്ള ഇവർ തന്നെയാണ് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ വലിയ ശതമാനം ഉപഭോക്താക്കളും.
മറ്റ് ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ആഭരണ വിപണിയിൽ പരമ്പരാഗതമായ ശ്രേണികൾക്കാണ് കാലങ്ങളായി പ്രാമുഖ്യമുണ്ടായിരുന്നത്. വിവാഹം പോലുള്ള വിശേഷ വേളകളിൽ മാത്രം അണിയുവാനുള്ളതെന്ന നിലയിൽ യുവത്വം ആഭരണങ്ങളെ കണ്ടതും അതുകൊണ്ടായിരുന്നു. എന്നാൽ, ഈ പ്രവണതകളെല്ലാം മാറുകയാണ്. ആഭരണങ്ങൾ അണിയാതിരിക്കുന്നത് ഫാഷൻ സങ്കൽപ്പമായികണ്ടിരുന്ന യുവജനങ്ങൾ ഇന്ന് ദൈനംദിന ജീവിതത്തിൽ പോലും ആഭരണങ്ങൾ അണിയുന്നത് കാണാം.
ലെയ്റ്റ് വെയ്റ്റ് സിംപിൾ ഡിസൈനുകളാണ് ഇപ്പോൾ ട്രെൻഡുകളെ നയിക്കുന്നത്. ഓഫീസുകളിൽ, മീറ്റിങ്ങുകളിൽ, പാർട്ടികളിൽ തുടങ്ങി ഓരോ ദിവസവും സജീവമാകുന്ന വ്യത്യസ്ത അവസരങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ആഭരണശ്രേണിയാണ് മോഡേൺ വനിതകളടങ്ങുന്ന മില്ലേനിയൽസ് തേടുന്നതും. തങ്ങൾ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ഏതുമാകട്ടെ, അവയോടെല്ലാം ചേരുന്ന മനോഹരമായ നെക്ലേസ്, ബ്രേസ്ലെറ്റ്, വളകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവയെല്ലാം ഈ ശ്രേണിയിൽ ലഭ്യമാണ്. 18 കാരറ്റിലാണ് ഈ യൂത്ത് ട്രെൻഡി സിംപിൾ ഡിസൈനുകളിലധികവും രൂപകൽപ്പന ചെയ്തിരിക്കുന്നതും. 18 കാരറ്റ് സ്വർണം ഫ്ലക്സിബിൾ ആയതിനാൽ കൂടുതൽ ഡിസൈനുകൾ രൂപകൽപ്പന ചെയ്യാനും സാധിക്കുന്നു.
യു.എ.ഇയിൽ 450 ദിർഹം മുതൽ ഇത്തരം ആഭരണങ്ങൾ ലഭ്യമാണ്.ഗൾഫിലെ മുൻനിര ജ്വല്ലറി ശൃംഖലകൾ യുവത്വത്തിെൻറ ഹൃദയമറിഞ്ഞ ഈ ശ്രേണിയിലുള്ള ആഭരണങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്. പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 'സോൾ' എന്ന പേരിൽ ഈ ശ്രേണിയിൽ പ്രത്യേക ശേഖരം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രൂപകൽപ്പനയിൽ ലളിതമായിരിക്കുമ്പോൾ തന്നെ ട്രെൻഡിയും ലൈയ്റ്റ് വെയ്റ്റുമായ മില്ലേനിയൽസ് ഏറെ ഇഷ്ടപ്പെടുന്ന ആഭരണങ്ങളാണ് 'സോൾ' കലക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ആഭരണശ്രേണിക്കുള്ള മില്ലേനിയൽ ഗോൾഡ് ആൻറ് ഡയമണ്ട് ജ്വല്ലറി പുരസ്ക്കാരവും സ്വന്തമാക്കിയ ആഭരണ ശേഖരമാണ് 'സോൾ'.
ലോകമെങ്ങുമുള്ള ആഭരണ വിപണിയും ഈ യൂത്ത് ഫ്രണ്ട്ലി ട്രെൻഡിനെ സ്വീകരിച്ചുകഴിഞ്ഞു. ലളിതവും ആകർഷകവുമായ ആഭരണ ശേഖരങ്ങളാവും ഇനി ഉപഭോക്താക്കളുടെ ചോയ്സെന്ന് വിപണിയും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ മാറിയ കാലത്തെ ആഭരണമോഹങ്ങളിൽ യൂത്തിെൻറ ഈ ട്രെൻഡുകൾ തന്നെയാവും സൂപ്പർ ഹിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.