ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് യുവകലാസാഹിതി യു.എ.ഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും.
2500ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. www.yuvakalasahithyuae.org എന്ന സൈറ്റിൽ സെപ്റ്റംബർ 30 ാം തീയതി വരെ കുട്ടികൾക്ക് അവർ പങ്കെടുക്കുന്ന ഇനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം.
അബൂദബി-അലൈൻ, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിങ്ങനെ അഞ്ചു മേഖലകളായിട്ടാണ് കുട്ടികൾ മത്സരിക്കുന്നത്. കേരളത്തിൽനിന്നും നിഷ്പക്ഷരായ വിധികർത്താക്കളെ കൊണ്ടുവന്ന് ഏറ്റവും സുതാര്യമായ രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് കലോത്സവം സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച കലാകാരന്മാരുടെ പേരിലാണ് വിവിധ സമ്മാനങ്ങൾ നൽകപ്പെടുന്നതെന്ന് യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസും ജനറൽ സെക്രട്ടറി ബിജു ശങ്കറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.