അബൂദബി: നവംബര്‍ 19ന് അബൂദബിയില്‍ നടക്കുന്ന സായിദ് ചാരിറ്റി മാരത്തണിനുള്ള ഒരുക്കം തകൃതി. യു.എ.ഇ സ്ഥാപകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനോടുള്ള ആദരസൂചകമായി 2001ലാണ് സായിദ് ചാരിറ്റി മാരത്തൺ തുടങ്ങിയത്.ആംഡ് ഓഫിസേഴ്‌സ് ക്ലബ്ബിലെ എര്‍ത് ഹോട്ടലില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ശൈഖ് സായിദ് മോസ്‌ക്, വാഹത് അല്‍ കരാമ ചുറ്റി ആംഡ് ഓഫിസേഴ്‌സ് ക്ലബ്ബില്‍ സമാപിക്കും.
പങ്കെടുക്കുന്നവര്‍ക്ക് മെഡലുകളും ടി ഷര്‍ട്ടുകളും മറ്റു സമ്മാനങ്ങളും നല്‍കും. 3, 5, 10 കിലോമീറ്റര്‍ ദുരങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 19ന് രാവിലെ ഏഴിന് മാരത്തണ്‍ ആരംഭിക്കും. https://www.premieronline.com എന്ന വെബ്‌സൈറ്റിലൂടെയാണ് മാരത്തണില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 16ന് രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാനും റദ്ദാക്കാനും പങ്കെടുക്കുന്ന ഇനം മാറ്റാനും അവസരമുണ്ട്.
സ്‌നേഹവും സമാധാനവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായി യു.എ.ഇ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനാണ് സായിദ് ചാരിറ്റി മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നതിന് പ്രായഭേദമന്യേ 57.75 ദിര്‍ഹം ഫീസടയ്ക്കണം. അതേസമയം, പാരാസൈക്ലിങ് 10 കിലോമീറ്റര്‍, വീല്‍ചെയര്‍ അഞ്ച് കിലോമീറ്റര്‍, സ്‌പെഷ്യല്‍ ഒളിംപിക്‌സ് മൂന്ന് കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.