അൽെഎൻ: അൽെഎൻ മൃഗശാലയിൽ രണ്ട് വർഷത്തിനകം ആന സഫാരിയും ഗോറില്ല സേങ്കതവും പൂച ്ച സംരക്ഷണകേന്ദ്രവും ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. സംരക്ഷണ പദ്ധതികളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും വന്യമൃഗ സംരക്ഷണത്തിെല ആഗോള നേതൃത്വത്തിനുള്ള മൃഗശാലയുടെ വീക്ഷണമാണ് മൂന്ന് പദ്ധതികളിലും പ്രതിഫലിക്കുന്നതെന്ന് അൽെഎൻ മൃഗശാല മാർക്കറ്റിങ്-കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഉമർ യൂസുഫ് ആൽ ബലൂഷി പറഞ്ഞു.
സർഗാത്മക വിദ്യാഭ്യാസം, സംവാദം, കണ്ടുപിടിത്തം എന്നിവ അടിസ്ഥാനമാക്കിയുള്ള നിരവധി പരിപാടികളിലൂെട ഭാവി തലമുറയുടെ അവബോധം ഉയർത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ ആന സഫാരി പദ്ധതി 24 ഹെക്ടറിലും ഗോറില്ല സേങ്കതം 10,000 ചതുരശ്രയടിയിലുമായിരിക്കും. 40 വർഷം മൃഗശാലയിൽ കഴിഞ്ഞ ശേഷം ചത്ത ഗോറില്ലക്കാണ് ഗോറില്ല സേങ്കതം സമർപ്പിക്കുന്നത്. പദ്ധതിയിൽ മൂന്ന് ഇൻഡോർ^ഒൗട്ട്ഡോർ പ്രദർശന സ്ഥലങ്ങളും ഉൾപ്പെടുന്നുണ്ട്. ഇതുവഴി സന്ദർശകർക്ക് ഗോറില്ലകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.