അബൂദബി: അൽഐൻ കാഴ്ച ബംഗ്ലാവിൽ എത്തുന്നവർക്ക് കാണ്ടാമൃഗങ്ങളെയും ജിറാഫുകളെയും മറ ്റു വന്യജീവികളെയും അടുത്തുകാണാൻ അവസരം. ആഫ്രിക്കൻ വന്യജീവി സങ്കേതം കൂടിയായ ഈ കാഴ ്ച ബംഗ്ലാവിലെത്തുന്ന സന്ദർശകർക്ക് മനംകുളിർപ്പിക്കുന്ന അപൂർവ കാഴ്ചകളാണ് ലഭിക് കുന്നത്.
ഈ ടൂറിസം സീസണിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെ സന്ദർശകരാണിവിടേക്കെത്തുന്നത്.
വാരാന്ത്യ ദിവസങ്ങളിലാണ് സന്ദർശകരുടെ തിരക്ക് കൂടുതലെന്ന് മൃഗശാലയിലെ സീനിയർ ഓഫിസർ സഫാരി നാസർ അൽ മൻസൂരി പറഞ്ഞു.
ആഫ്രിക്കൻ സഫാരി പാർക്കുകളിൽ കാണുന്നതുപോലെ വന്യജീവികളുടെ സ്വൈരവിഹാരവും അലഞ്ഞുതിരിയലും ആസ്വദിക്കാൻ സൗകര്യമുണ്ട്.
കാണ്ടാമൃഗങ്ങളെയും ജിറാഫുകളെയും കാണാൻ സൗകര്യപ്രദമായ സൗകര്യം മേഖലയിലില്ല. സന്ദർശകർക്ക് മൃഗങ്ങളെ പരിചയപ്പെടാനുള്ള അവസരത്തോടെ 70 മിനിറ്റ് നീളുന്ന സഫാരി സൗകര്യവും സന്ദർശകരെ ആകർഷിക്കുന്നു. അൽഐൻ കാഴ്ച ബംഗ്ലാവിൽ സഫാരി അനുഭവങ്ങൾക്ക് പുതിയ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.