കുഞ്ഞുങ്ങളു​ടെ ഭക്ഷണത്തിൽ ശ്രദ്ധവേണം

മധ്യവേനലവധിയില്‍ കുട്ടികള്‍ക്ക് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്ന എത്ര അമ്മമ ാരുണ്ട്?! ഫാസ്റ്റ്ഫുഡും സ്‌നാക്ക്‌സും മധുരപലഹാരങ്ങളും ഇനിയും നാം ഉപേക്ഷിക്കാന്‍ തയാറല്ല.

ഭക്ഷണം-മനുഷ്യൻെ റ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഭക്ഷണത്തിൻെറ ഗുണനിലവാരത്തിൻെറയും അളവിൻെറയും ഏറ്റക്കുറച്ചി ലുകള്‍ നമ്മുടെ മാനസികാരോഗ്യത്തെയും ശാരീരികക്ഷമതയെയും ബുദ്ധിശക്തിയെയും ബാധിക്കുന്നു.

ഒരു കുഞ്ഞ് പിറന്നു വീഴുമ്പോള്‍ മുതല്‍ അമ്മമാര്‍ അതിന് ആവശ്യമായ ആഹാരം നല്‍കാന്‍ ശ്രദ്ധിക്കുന്നു. കുഞ്ഞ് വളര്‍ന്നു വരുന്ന കാലഘട്ട ത്തിലും അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അമ്മമാര്‍ക്ക് ഉത്സാഹമാണ്. എന്നാല്‍ ഇത് എത്രത്തോളം കുഞ്ഞിന് മാനസിക-ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്നുവെന്ന് അവര്‍ നോക്കാറില്ല. ഒരു പക്ഷേ തങ്ങള്‍ നല്‍കുന്ന ആഹാരമാണ് മികച്ചത് എന്ന് അവര് ‍ ധരിച്ചുവശായിട്ടുണ്ടായിരിക്കാം.

നിലവിളികള്‍...
കുട്ടികളുടെ ഭക്ഷണത്തിൻെറ കാര്യത്തിലും പഠിക്കുന്ന കാര്യത്തിലുമാണ് മ ിക്ക വീട്ടിലും നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കുട്ടിക്കു വേണ്ടെങ്കിലും ഭക്ഷണം നിര്‍ബന്ധിച്ചും ഭീഷണി പ്പെടുത്തിയും കഴിപ്പിക്കുന്ന അമ്മമാരാണ് കൂടുതലും. ചിലപ്പോള്‍ അമ്മ വളരെ ശ്രദ്ധയോടെ പോഷകസമൃദ്ധമായും രുചികരമാ യും പാകം ചെയ്ത ഭക്ഷണം സ്‌നേഹത്തോടെ നല്‍കുമ്പോഴാകും കുഞ്ഞ് അല്‍പം പോലും കഴിക്കാന്‍ കൂട്ടാക്കാതെ വാശിപിടിക്കു ന്നത്. ചിലപ്പോള്‍ കുട്ടികള്‍ ഇഷ്ടപ്പെടാത്ത ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കുന്നതു കൊണ്ടാവും ഇത്തരം സന്ദര്‍ ഭങ്ങളില്‍ കുഞ്ഞ് കരയുന്നത്. കുഞ്ഞിനെ ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്.

കുഞ്ഞിനും സ്വന്തമായ അവകാശങ്ങളും ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. ഭക്ഷണം എന്തു കഴിക്കണം, എന്തു കഴിക്കണ്ട, എപ്പോള്‍ കഴിക്കണം എന്നൊക്കെ നിശ്ചയിക്കേണ്ടത് അമ്മയല്ല. വിശക്കുമ്പോള്‍ അവര്‍ അമ്മയെ തേടിയെത്തും. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം നല്‍കുക. ഭക്ഷണ ഇടവേളകളില്‍ എന്തെങ്കിലും കൊറിക്കാന്‍ നല്‍കുകയോ ജ്യൂസോ പഴങ്ങളോ കഴിപ്പിക്കുകയോ ചെയ്താല്‍ കുട്ടി ഉടന്‍ തന്നെ അടുത്ത ഭക്ഷണം കഴിക്കണം എന്നു ശഠിക്കരുത്.

മുതിര്‍ന്നവര്‍ കഴിക്കുന്ന അളവില്‍...
മുതിര്‍ന്നവര്‍ കഴിക്കുന്ന അളവിലാണ് മിക്ക അമ്മമാരും കുട്ടികള്‍ക്കും ആഹാരം നല്‍കുന്നത്. സ്‌കൂളില്‍ ഉച്ചഭക്ഷണം കൊടുത്തുവിടുന്ന കാര്യത്തിലും ഇതുതന്നെ സ്ഥിതി. ഈ ഭക്ഷണം പകുതിയിലേറെയും കുട്ടികള്‍ വേസ്റ്റ്ബിന്നില്‍ തള്ളുകയാണ് പതിവ്. ഇങ്ങനെ ആഹാരം പാഴാക്കുന്ന സ്വഭാവക്കാരായി അവര്‍ മാറുന്നു.

ചില സ്‌കൂളുകളില്‍ അധ്യാപകരുടെ മേല്‍നോട്ടത്തിലാവും കുട്ടികളുടെ ഭക്ഷണം കഴിക്കല്‍. കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത ആഹാരം നിര്‍ബന്ധിച്ചു തീറ്റിപ്പിക്കുകയാണ് ഇവിടെയും നടക്കുക.

അമ്മമാര്‍ക്ക് ഇഷ്ടമുള്ളതും സ്ഥിരമായതുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. കുട്ടികള്‍ക്ക് ഒരേതരം ഭക്ഷണം വിരക്തിയുണ്ടാക്കും. അവരുടെ പ്രായത്തില്‍ ഇഷ്ടപ്പെടുന്ന ആഹാരം ചോദിച്ചു മനസ്സിലാക്കി നിത്യവും വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്ത് അവര്‍ പറയുന്ന അളവില്‍ നല്‍കിയാല്‍ പ്രശ്‌നം തീരും.

കുട്ടികള്‍ക്ക് ഇടനേരങ്ങളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കൊടുത്തു ശീലിപ്പിക്കരുത്. ജ്യൂസോ പഴങ്ങളോ കഴിച്ചാല്‍ അടുത്തനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല.


ചോക്ക്​ലേറ്റുകളും ബിസ്‌ക്കറ്റും...
ചോക്ക്​ലേറ്റുകളും ബിസ്‌ക്കറ്റും വിശപ്പു കെടുത്തും. കുട്ടികള്‍ക്കു വേണ്ടി പാകം ചെയ്യുന്ന ഭക്ഷണം രുചികരവും സുന്ദരവുമായിരിക്കണം. അവ പാത്രത്തില്‍ വിവിധ ആകൃതിയില്‍ വിളമ്പിവെക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിനു മുകളില്‍ കാപ്‌സിക്കവും അണ്ടിപ്പരിപ്പുമൊക്കെ മുകളില്‍ തൂകി അലങ്കരിച്ചു വിളമ്പാം. കാഴ്ചയ്ക്കു കൗതുകമുള്ള പാത്രങ്ങളും കപ്പുകളും അവര്‍ക്കായ് കരുതുക.

കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശീലിക്കുന്നത് കുട്ടികള്‍ക്കു സന്തോഷം നല്‍കും. ആഹാരമേശയിലെ മര്യാദകള്‍ കണ്ടുപഠിക്കാനും ഭക്ഷണം വാരിവലിച്ചു തിന്നാതിരിക്കാനും പാഴാക്കാതിരിക്കാനും ഇതു സഹായിക്കും. കൈയും വായും കഴുകുന്നതിന് വെള്ളം മിതമായി ഉപയോഗിക്കാനും പഠിപ്പിക്കുക. മക്കള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നതും അതില്‍ തനിക്കുള്ള ആശങ്കയും അമ്മമാര്‍ മറ്റുള്ളവരോടു പങ്കുവെക്കുന്നത് ഒരിക്കലും അവരുടെ മുന്‍പില്‍ വെച്ചാകരുത്. അമ്മയുടെ ശ്രദ്ധ തനിക്കു കൂടുതല്‍ കിട്ടാന്‍ ഭക്ഷണത്തോടുള്ള വിരക്തി തുടര്‍ന്നും കാണിക്കും.

വെള്ളം കുടിപ്പിക്കണോ..?
കുട്ടികളെ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കണ്ട. അവര്‍ ആവശ്യാനുസരണം പല തവണകളായി വെള്ളം കുടിച്ചുകൊള്ളും. ദിവസം പാലും മറ്റു പാനീയങ്ങളും സഹിതം അഞ്ച് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നു മാത്രം. മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തിയശേഷം അഞ്ചുവയസ്സുവരെയുള്ള കുഞ്ഞിന് ദിവസം മൂന്നു ഗ്ലാസ് പാല്‍വരെ നല്‍കാം എന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും കൃത്രിമ തീറ്റയും ഹോര്‍മോണുകളും നല്‍കി വളര്‍ത്തുന്ന പശുക്കളുടെ പാല്‍ കുടിക്കുന്നതുവഴി ഗുണത്തേക്കാള്‍ ദോഷമേ ചെയ്യുകയുള്ളു എന്നാണ് പുതിയ തത്വം. അലര്‍ജി, കഫക്കെട്ട് പോലെയുള്ള രോഗങ്ങളും പിടിപെടാന്‍ ഈ പാലുകുടി കാരണം സാധ്യതയുണ്ട്. പാല്‍ മാത്രം കുടിക്കുന്നത് മലബന്ധവും വിളര്‍ച്ചയും ഉണ്ടാക്കുന്നു.

ആരോഗ്യമതം
വെളുത്ത നാല് ഭക്ഷ്യസാധനങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യമതം. വെളുപ്പിച്ച അരി ഉപയോഗിച്ച ചോറ്, പഞ്ചസാര, ഉപ്പ്, മൈദ എന്നിവയാണവ. ധാരാളം പഴങ്ങളും നാരടങ്ങിയ ഭക്ഷണവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒരുദിവസം ദോശ രുചിയോടെ കുഞ്ഞു കഴിച്ചെന്നു കരുതി ആഴ്ച മുഴുവന്‍ ദോശ എന്നത് നന്നല്ല. പലയിനം വിഭവങ്ങള്‍ മാറിമാറിക്കൊടുക്കുന്നതാണ് നല്ലത്.

ഭക്ഷണത്തോട് പുതുമയും താല്‍പര്യവും ഉണ്ടാകണം. രാവിലത്തെ ആഹാരം തന്നെ ഉച്ചത്തേക്ക് കൊടുത്തുവിടുന്നത് കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടില്ല. ടിഫിന്‍ കഴിക്കാതെ കളയുകയോ തിരിച്ചുകൊണ്ടുവരുകയോ ചെയ്യുന്നതിന് ഇതാവും കാരണം. അഞ്ചുവയസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വീട്ടിലുള്ളവരോടൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ രുചിയോടെ കഴിക്കുന്നതു കാണുമ്പോള്‍ കുഞ്ഞിനും തല്‍പര്യമുണ്ടാകും.

കുട്ടികള്‍ക്കിഷ്ടം മറ്റു കുട്ടികളോടൊപ്പമിരുന്ന് ആസ്വദിച്ച് ആഹാരം കഴിക്കുന്നതാണ്. ആഹാരം പിറകെ കൊണ്ടുനടന്നു കഴിപ്പിക്കുന്ന രീതി മതിയാക്കണം. തീന്‍മേശയില്‍ വീഴുകയും വൃത്തികേടാക്കുകയും ചെയ്യുമെന്നു കരുതി അവരെ മാറ്റിനിര്‍ത്തരുത്. മേശ വൃത്തികേടാക്കിയതിൻെറ പേരില്‍ വഴക്കുപറയുകയുമരുത്. നന്നായി ആഹാരം കഴിച്ചാലേ വളരാനും പഠിച്ചുമിടുക്കാനാകാനൂം പറ്റുകയുള്ളു എന്നൊക്കെ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കണം. കുട്ടികള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അവരെ അഭിനന്ദിക്കാന്‍ മടിക്കണ്ട.

തയാറാക്കിയത്: നദീറ അന്‍വര്‍
MSc. Psychology; PGDGC

Tags:    
News Summary - Care for Kid 's food - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.