തണുപ്പിച്ച പാലും നന്നായി പഴുത്ത പഴവുമിട്ട് ജ്യൂസറിലിട്ട് രണ്ടുമിനിറ്റ് അടിച്ചാൽ അടിപൊളി ബനാന ഷെയ്ഖ് റെഡിയായി. ഇടവേളകളിലെ വിശപ്പുമാറ്റാനും ഉന്മേഷത്തിനും അതിഥികൾക്ക് നൽകാനുമെല്ലാം ബെസ്റ്റ്. പഴവും പാലുമായത ിനാൽ കൃത്രിമങ്ങളെ ഭയക്കാതെ കഴിക്കാമെന്നാണ് പറയാറുള്ളത്. വേനൽക്കാലത്ത് മിക്കവീടുകളിലെയും സ്പെഷ്യൽ ഡ്രിങ ്കും ബനാനാ സ്മൂത്തിയും ബനാനാ ഷെയ്ഖുമൊക്കെ ആയിരിക്കും. പാലും പഴവും മിക്സ് ചെയ്ത് ഹോംലി ടേസ്റ്റുള്ള െഎസ്ക്രീമും മഫിങ്സും കേക്കുമെല്ലാം പരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ പാലും പഴവും എന്ന ഗ്രേറ്റ് കോമ്പി നേഷൻ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കണ്ടെത്തൽ. പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ് യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മികച്ച ഡയറ്റ് പ്ലാൻ?
പാലും പഴവും രണ്ടും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ബോഡി ബി ൽഡിങ് ചെയ്യുന്നവർക്കും ശരീരഭാരം കൂട്ടുന്നവർക്കും ഉയർന്ന തോതിൽ ഉന്മേഷം നൽകുന്ന ഭക്ഷണമാണ് ബനാനാ സ്മൂത്തി. ഇത് മസിലുകൾക്ക് ദൃഢത നൽകുമെന്നും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ കൂടുതൽ സമയം ജോലിചെയ്യാനുള്ള കരുത്തു നൽകുമെന്നും ന്യുട്രീഷ്യനിസ്റ്റും മാക്രോബയോറ്റിക് ഹെൽത്തു കോച്ചുമായ ശിൽപ അറോറ പറയുന്നു. എന്നാൽ അലർജി, ആസ്മ പോലുള്ള ശാരീരാകാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ഇത് ഒഴിവാക്കണമെന്നും ഡോ. ശിൽപ മുന്നറിയിപ്പ് നൽകുന്നു. അതുപോലെ വയർ ഒഴിഞ്ഞിരിക്കുേമ്പാഴും പാലും പഴവും ഒരുമിച്ച് കഴിക്കരുത്.
പഴത്തിലെ വിറ്റമിനുകളും ധാതുക്കളും പാലിലെ കാൽസ്യം ഉൾപ്പെടെയുള്ള മിനറൽസും ഒരുമിക്കുന്നതോടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാൽ ഇൗ കോമ്പിനേഷൻ നെല്ലാരു ഡയറ്റ് പ്ലാനായും ചിലർ അഭിപ്രായപ്പെടുന്നു.
ആഴ്ചയിൽ മൂന്നോ-നാലോ ദിവസം ഭക്ഷണസമയങ്ങളില്‍ രണ്ടോ മൂന്നോ പഴങ്ങളും ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലും മാത്രം കഴിച്ച് ബാനാന-മിൽക് ഡയറ്റ് പിന്തുടർന്നാൽ തടി കുറയുമെന്ന് ഡയറ്റീഷ്യൻസ് പറയുന്നു. ഒരു പഴത്തില്‍ 100 ഗ്രാം കൊഴുപ്പിനേക്കാള്‍ കുറവ് മാത്രമേ വരൂ. കൊഴുപ്പു കളഞ്ഞ പാലാണെങ്കില്‍ കൂടിയത് 80 കലോറി. പാല്‍-പഴം ഡയറ്റിലൂടെ 800 കലോറിയില്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തിലെത്തില്ല. പാലും പഴവും കഴിച്ചാൽ കൂടുതൽ വിശപ്പ് അനുഭവപ്പെടാത്തതിനാൽ ഭക്ഷണത്തിെൻറ അളവ് കുറക്കുമെന്നതും ശരീരഭാരം കുറക്കുന്നതിന് കാരണമാകും.
പാലും പഴവും ആരോഗ്യത്തിന് നല്ലതല്ല
കേരളത്തിലെ ചിലയിടങ്ങളിൽ പാലു പഴവും യോജിപ്പിച്ച് നൽകിയാണ് നവദമ്പതികളെ വീട്ടിലേക്ക് വരവേൽക്കാറുള്ളത്. പ്രോട്ടീനുകളും വിറ്റമിനുകളും മിനറൽസും അടങ്ങി സമ്പന്നമാണ് പാൽ. മാംഗനീസ്, വിറ്റമിൻ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, ബയോട്ടിൻ എന്നിവയാണ് വാഴപ്പഴത്തിലുള്ളത്.
പാലും വാഴപ്പഴവും ഒരുമിച്ച് ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണെന്നാണ് കെയർ ഫോർ ലൈഫിലെ മുഖ്യ ഡയറ്റീഷ്യനും സൈക്കോളജിസ്റ്റുമായ ഡോ.ഹരീഷ് കുമാർ പറയുന്നു. ഇവരണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹന വ്യവസ്ഥയിൽ കാര്യമായ തകരാര്‍ ഉണ്ടാക്കും. കൂടാതെ ഉറക്കത്തെയും ഇത് തടസപ്പെടുത്തുമെന്ന് ഹരീഷ് പറയുന്നു. പാൽ കഴിച്ച് 20 മിനിറ്റിനുശേഷം പഴം കഴിക്കുന്നതാണ് നല്ലത്.
ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങളും ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ ഉണ്ടായേക്കാം. അലർജിയുള്ളവരിൽ ഛർദ്ദിക്കും വയറിളക്കത്തിനുമുള്ള സാധ്യതകൾ വരെ ഇതുമൂലം ഉണ്ടാകാം.
ആയുർവേദത്തിൽ പാലും പഴവും വിരുദ്ധാഹാരം
ആയുർവേദ വിധി പ്രകാരവും വാഴപ്പഴവും പാലും വിരുദ്ധാഹാരമാണ്. കഴിക്കുമ്പോള്‍ പഴത്തിനും പാലിനും മധുരമാണുളളതെങ്കിലും ദഹനപ്രക്രിയയില്‍ പാലിന് പുളിരസവും പഴത്തിന് മധുരവുമാണ് ഉളളത്. അതിനാല്‍ ഈ വ്യത്യസ്ത രസങ്ങള്‍ ചേരുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇവ രണ്ടും ദഹിക്കുന്നതിനുള്ള സമയം വ്യത്യസ്തമായതിനാൽ അത് ദഹനപ്രകിയയെ മോശമായി ബാധിക്കുമെന്നും ആയുർവേദിക് ഹോം റെമഡീസ് എന്ന പുസ്തകത്തിൽ പറയുന്നു.
പാലും പഴവും ഒരുമിച്ച് ആമാശയത്തിലെത്തുന്നത് ദഹനരസങ്ങളെ ബാധിക്കുമെന്നതിനാൽ ചുമ, ജലദോഷം, അലർജി, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇവ ശരീരത്തിെൻറ പ്രവർത്തനം തന്നെ താളംതെറ്റിച്ചാക്കേമെന്ന് ആയുർേവദ വിദഗ്ധൻ ഡോ. സൂര്യ ഭഗവതി പറയുന്നു. ശരീരം വീർക്കുന്നതിനും തലച്ചോറിെൻറ പ്രവർത്തനം മന്ദഗതിയിലാക്കുന്നതിനും ഇത് കാരണമാകുമെന്ന് ആയുർവേദം പറയുന്നു. വാഴപ്പഴം മാത്രമല്ല, മറ്റ് പഴങ്ങളും പാലിനൊപ്പം ചേർത്തുന്നത് നല്ലതല്ല.
പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ ഹൃദയ സംബന്ധ ബുദ്ധിമുട്ടുകൾക്കും വയറിളക്കം, ഛർദ്ദി എന്നിവക്കും കാരണമായേക്കും. ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിനാൽ ഇത്തരം കോമ്പിനേഷനുകൾ ഒഴിവാക്കുക തന്നെയാണ് നല്ലത്.
തയാറാക്കിയത്: വി.ആർ ദീപ്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.