പത്ത് സെക്കൻഡ് തുടർച്ചയായി ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ടുള്ള മധ്യവയസ്കരുടെ ആരോഗ്യം അപകടത്തിലാണെന്ന് പഠനം. ഇവരുടെ ആരോഗ്യം പത്ത് വർഷത്തിനകം നശിക്കുമെന്നും മരണപ്പെടാനുള്ള സാധ്യത 84 ശതമാനം കൂടുതലാണെന്നുമാണ് പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്ട്സ് മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
50 വയസ്സിന് മുകളിൽ പ്രായമുള്ള 1,702 ആളുകളിൽ 2009 മുതൽ നടത്തിയ പഠനത്തിന്‍റെ ഫലമാണിത്. ഒരു കാലിൽ മാത്രം നിൽക്കുകയും അടുത്ത കാൽ ചവിട്ടി നിൽക്കുന്ന കാലിന് പിറകിലായി ചേർത്ത് വെക്കുവാനുമായിരുന്നു ഇവരോട് നിർദേശിച്ചിരുന്നത്. ഇങ്ങനെ പത്ത് സെക്കൻഡ് നിൽക്കാൻ മൂന്ന് അവസരങ്ങൾ നൽകി. അഞ്ചിലൊരാൾ ഈ പരീക്ഷണം വിജയിച്ചില്ലെന്നും ഈ വ്യക്തിയുടെ ആരോഗ്യം ഒട്ടും തൃപ്തികരമല്ലെന്നും പിന്നീട് തെളിഞ്ഞു.
പ്രായം ചെന്നവരിൽ ഇത്തരം കായിക പരീക്ഷണങ്ങൾ നടത്തുന്നത് ഇവരുടെ ആരോഗ്യം വിലയിരുത്താൻ ഡോക്ടർമാർക്കും സഹായകമാകുമെന്ന് പഠനം നടത്തിയ ഗവേഷകർ പറയുന്നു. യു.കെ, യു.എസ്, ഫിൻലന്‍ഡ്, ആസ്ട്രേലിയ, ബ്രസീൽ, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഗവേഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.