ശ്വാസനാളങ്ങളെയും ശ്വാസകോശത്തെയും ബാധിക്കുന്ന ദീർഘകാല അലർജിയുടെ ബാഹ്യാവിഷ്കാരമാണ് ആസ്ത്മ. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാവുന്ന സാധാരണ രോഗങ്ങളിൽ ഒന്നാണിത്. പ്രധാനമായും രണ്ടുതരം ആസ്ത്മയാണുള്ളത്. അലർജിക് ആസ്ത്മ, ഇൻട്രൻസിക് ആസ്ത്മ. ഇതിനെതന്നെ വ്യത്യസ്ത രീതിയിൽ വിഭജിക്കാം. ഏതുതരം ആസ്ത്മയുണ്ടെന്ന് മനസ്സിലാക്കുന്നത് മികച്ച ചികിത്സ മാർഗങ്ങൾ തേടുന്നതിന് നിങ്ങളെ പ്രാപ്തമാക്കും.
ആസ്ത്മയുടെ ഏറ്റവും സാധാരണയായ ചില ഇനങ്ങൾ:
◆അലർജി മൂലമുള്ള ആസ്ത്മ: ആസ്ത്മയുടെ പ്രധാന കാരണങ്ങളിലൊന്നാണ് അലർജി. അലർജിയും ആസ്ത്മയും ഒരുമിച്ച് സംഭവിക്കാം. അലർജിക് റിനിറ്റിസിനെ പ്രേരിപ്പിക്കുന്ന അതേ അലർജികൾ ആസ്ത്മയെയും വർധിപ്പിക്കും. ശക്തമായ ഗന്ധം മുതൽ കൂമ്പോള, പൊടി, പുഴുക്കൾ, പൂപ്പൽ, പുക എന്നിവ വരെ ആസ്ത്മ ലക്ഷണങ്ങൾക്ക് കാരണമാകാം. നിങ്ങൾക്ക് അലർജി ആസ്ത്മ ഉണ്ടെങ്കിൽ, ചില അലർജിയോട് പ്രതികരിക്കുന്നതിന് നിങ്ങളുടെ വായുസഞ്ചാരമാര്ഗം ചുരുങ്ങും. ഇതു ശരിയായി ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
◆കുട്ടിക്കാല ആസ്ത്മ: കാലാവസ്ഥ അനുസരിച്ചുള്ള മാറ്റങ്ങളിൽ വായുമാർഗങ്ങൾ എളുപ്പത്തിൽ വീർക്കുന്നതിനാൽ കുട്ടികളിലെ ആസ്ത്മ കൂടുതൽ കഠിനമാകും. ചില കുട്ടികൾക്ക് ദിവസവും നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. മറ്റു ചില കുട്ടികൾക്ക് കടുത്ത ലക്ഷണങ്ങളും കടുത്ത അലർജികളും അനുഭവപ്പെട്ടേക്കാം. കുട്ടിക്കാലത്ത് ആസ്ത്മ ഉള്ളവരിൽ വളരുമ്പോൾ നെഞ്ചുവേദന, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
◆കാലാവസ്ഥ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആസ്ത്മ: ശൈത്യകാലവും ശരത്കാലവും ആരംഭിക്കുന്നത് പല ആസ്ത്മ രോഗികളിലും കാലാനുസൃതമായ ആസ്ത്മക്ക് കാരണമാകും. പരാഗണത്തിനും പൂപ്പലിനും പുറമേ, പാരിസ്ഥിതിക മലിനീകരണവും ആസ്ത്മക്ക് കാരണമാകും. കനത്തവായു മലിനീകരണം അലർജി പ്രതിപ്രവർത്തനത്തിനും ആസ്ത്മ ലക്ഷണങ്ങൾക്കും കാരണമാകും.
◆ചുമയോടു കൂടിയുള്ള ആസ്ത്മ: കഠിനവും സ്ഥിരവുമായ ചുമയാണ് പ്രധാന ലക്ഷണം. സാധാരണ മരുന്നുകൾ കഴിച്ചാലും ഭേദമായതായി തോന്നാത്ത നിർത്താതെയുള്ള ചുമ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ സൈനസൈറ്റിസ് ആസ്ത്മയാകാൻ സാധ്യതയുണ്ട്. ചുമയോടുകൂടിയുള്ള ആസ്ത്മ പകൽ, രാത്രി സമയങ്ങളിൽ സംഭവിക്കാം.
◆വ്യായാമത്തിെൻറ ഫലമായുണ്ടാകുന്ന ആസ്ത്മ: ജോലി ചെയ്ത ശേഷം ശ്വാസോച്ഛ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ, അതു ശാരീരിക അധ്വാനത്തിെൻറയോ വ്യായാമത്തിെൻറയോ ഫലമായിരിക്കാം. വ്യായാമം ചെയ്യാൻ തുടങ്ങി ശേഷം ശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് അനുഭവപ്പെട്ടേക്കാം. ജോലിചെയ്യാൻ ആരംഭിച്ച് കുറച്ച് മിനിറ്റുകൾക്ക് ശേഷമോ അല്ലെങ്കിൽ വ്യായാമം ചെയ്തതിന് ശേഷം അഞ്ച് മുതൽ 10 മിനിറ്റ് വരെ കഴിഞ്ഞോ രോഗലക്ഷണങ്ങൾ ആരംഭിക്കാം.
ആസ്ത്മയുടെ ലക്ഷണങ്ങൾ:
1. നെഞ്ചിൽ എന്തോ കെട്ടിക്കിടക്കുന്ന അനുഭവം
2. ശ്വാസോച്ഛ്വാസം കുറയുക
3. ശ്വാസം മുട്ടൽ
4. ചുമയും ശ്വാസംമുട്ടലും
5. രാത്രിയിൽ ചുമ
ഏതെങ്കിലും ആസ്ത്മ ലക്ഷണം ചികിത്സിക്കാതിരുന്നാൽ അവ മാരകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടാണ് സമയബന്ധിതമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗലക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ് എന്ന് പറയുന്നത്. ഏതു പ്രായത്തിലും ആസ്ത്മ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
ഇവ ശ്രദ്ധിക്കാം
മരുന്ന് കഴിക്കാൻ മറക്കരുത്:
രോഗ ലക്ഷണങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള മികച്ച ചികിത്സ പദ്ധതി മനസ്സിലാക്കാൻ ഡോക്ടറുമായി സംവദിക്കുക. കൃത്യസമയത്ത് മരുന്നുകൾ കഴിക്കുന്നതിനുപുറമെ, നിങ്ങളുടെ അവസ്ഥ പതിവായി നിരീക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
ആസ്ത്മ ഉണ്ടാക്കുന്ന അവസരങ്ങൾ തിരിച്ചറിയുക:
പല വ്യക്തികളിലും ആസ്ത്മ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. ഏത് അലർജി മൂലമാണ് ആസ്ത്മ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് അത്തരം അവസ്ഥകൾ ഒഴിവാക്കേണ്ടത് സുപ്രധാനമാണ്. അലർജി ആസ്ത്മ ഉണ്ടെങ്കിൽ വായുസഞ്ചാരമാർഗം തടസ്സപ്പെടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കണം. കൂമ്പോള, പൊടിപടലങ്ങൾ മുതൽ തണുത്ത കാറ്റ് വരെ എന്തും ആസ്ത്മക്ക് കാരണമാകും.
ശ്വസനപ്രക്രിയ മനസ്സിലാക്കുക:
നിങ്ങൾ എത്ര തവണ ഇൻഹേലർ ഉപയോഗിക്കുെന്നന്നും എത്ര വേഗത്തിൽ ശ്വാസം മുട്ടുെന്നന്നും കൂടാതെ, എപ്പോൾ മുതൽ വലിവ് ആരംഭിക്കുന്നുവെന്നും ശ്രദ്ധിക്കുക. ആസ്ത്മ കൂടുതൽ വഷളാക്കുന്നത് എന്താണെന്ന് കണ്ടെത്തി അതിനെക്കുറിച്ച് പരിശോധിക്കുക.
വാക്സിനേഷൻ
ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക എന്നത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ളവരായിരിക്കാനും ജലദോഷം അല്ലെങ്കിൽ പനി ബാധിച്ച രോഗികളുമായി അടുത്ത ബന്ധം ഒഴിവാക്കാനും പരമാവധി ശ്രമിക്കുക. വ്യത്യസ്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ ശരിയായ രോഗനിർണയത്തിന് വളരെ അനുഭവ സമ്പന്നനായ വിദഗ്ധെൻറ സേവനം ആവശ്യമാണ്.
(സ്പെഷലിസ്റ്റ് പൾമണോളജിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽസ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.