ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്... യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.

വെ​ളു​ക്കാ​ൻ തേ​ച്ച് വൃ​ക്ക​രോ​ഗം വ​രു​ത്തി​വെ​ച്ച​വ​ർ ഒ​രു​പാ​ടു​ണ്ട്. പ്ര​മേ​ഹം നി​യ​​ന്ത്രി​ക്കു​ന്ന​തി​ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ മു​ന്നും പി​ന്നും നോ​ക്കാ​തെ നി​ർ​ത്തി യൂ​ട്യൂ​ബ് വൈ​ദ്യ​ന്മാ​ർ നി​ർ​ദേ​ശി​ച്ച പ​ച്ച​മ​രു​ന്നി​ലേ​ക്ക് മാ​റി രോ​ഗം മൂ​ർ​ച്ഛി​ച്ച് കാ​ലു മു​റി​ക്കേ​ണ്ടി​വ​ന്ന​വ​രും നി​ര​വ​ധി. ഓ​ൺ​ലൈ​നാ​യി വി​ൽ​ക്കു​ന്ന​വ​യി​ൽ ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ൾ​മു​ത​ൽ നി​രോ​ധി​ത മ​രു​ന്നു​ക​ൾ​വ​രെ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. മ​രു​ന്നെ​ത്തി​ച്ച് ന​ൽ​കാ​ൻ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഏ​ജ​ൻ​റു​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫാ​ക്ട​റി​ക​ളി​ൽ നി​ർ​മി​ച്ച് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന പ്രോ​ട്ടീ​ൻ പൗ​ഡ​ർ​പോ​ലു​ള്ള ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ ഫ​ല​ത്തി​ൽ മ​രു​ന്നി​ന്‍റെ സ്വ​ഭാ​വ​മു​ള്ള​വ​യാ​ണെ​ങ്കി​ലും മ​രു​ന്നി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ച​ട്ട​വും ബാ​ധ​ക​മ​ല്ല. നി​രോ​ധി​ക്കു​ന്ന മ​രു​ന്നു​ക​ൾ പ​ല​പ്പോ​ഴും വേ​ഷം മാ​റി ഓ​ൺ​ലൈ​നി​ൽ എ​ത്താ​റു​ണ്ട്.

ഓ​ൺ​ലൈ​ൻ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക മ​രു​ന്നു​ക​ൾ​ക്ക് സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ​പോ​ലും വ്യാ​പ​ക പ്ര​ചാ​ര​മു​ണ്ട്. ഇ​വ​യി​ൽ 90 ശ​ത​മാ​ന​വും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് എ​ത്തു​ന്ന​ത്. ഡ്ര​ഗ്സ് ആ​ൻ​ഡ് നാ​ർ​കോ​ട്ടി​ക് ആ​ക്ടി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഇ​തി​ന്​ ബാ​ധ​ക​മ​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു ദു​ര​ന്തം.

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്ക് മേ​ൽ പ​ല​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ, ആ​ശു​പ​ത്രി​ക​ൾ വ​ഴി​യു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക് വി​ൽ​പ​ന​ക്കും ഓ​ൺ​ലൈ​ൻ മ​രു​ന്നു​ക​ൾ​ക്കും ഒ​രു പ​രി​ശോ​ധ​ന​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ (എ.​കെ.​സി.​ഡി.​എ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. മോ​ഹ​ൻ പ​റ​യു​ന്നു. ഗു​ണ​നി​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ളു​ടെ വ്യാ​പ​നം ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ചെ​റു​ത​ല്ല. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ലെ മ​രു​ന്നു​ക​ളു​ടെ വ്യാ​ജ​ന്മാ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലും എ​ത്തു​ന്നു​ണ്ടെ​ന്ന് മ​രു​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പ്ര​ധാ​ന​മാ​യും അ​ർ​ബു​ദം, വൃ​ക്ക​രോ​ഗം, പ്ര​മേ​ഹം, ക​ര​ൾ രോ​ഗം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ​വ​ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ വ്യാ​ജ​ന്മാ​രാ​ണ് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി​യും അ​ല്ലാ​തെ​യും വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് വ്യാ​ജ​മ​രു​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യും ക​ണ്ടെ​ത്താ​ൻ ‘ഓ​പ​റേ​ഷ​ൻ ഡ​ബി​ൾ ചെ​ക്ക്’ എ​ന്ന പേ​രി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ത്ത​രം മ​രു​ന്നു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഡോ. ​കെ. സു​ജി​ത്കു​മാ​ർ പ​റ​യു​ന്ന​ത്.

വ്യാ​ജ​മ​രു​ന്നും പു​റ​ത്തു​നി​ന്ന്

കേ​ര​ള​ത്തി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ചേ​രു​വ​യും ഡോ​സും സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന മ​രു​ന്നു​ക​ൾ സം​സ്ഥാ​ന​ത്ത് ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്. ഡ്ര​ഗ് ലൈ​സ​ൻ​സി​ന് പ​ക​രം ഭ​ക്ഷ്യോ​ൽ​പ​ന നി​ർ​മാ​ണ ലൈ​സ​ൻ​സാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ഡി.​സി.​എ) അ​ടു​ത്തി​ടെ തെ​ല​ങ്കാ​ന​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച 1500 മ​രു​ന്ന് സാ​മ്പി​ളു​ക​ളി​ൽ 58 എ​ണ്ണം വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

യ​ഥാ​ർ​ഥ മ​രു​ന്നു​മാ​യി പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഇ​വ​യി​ൽ പ​ല​തും ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ള്ള​വ​യാ​ണ്. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത സ്രോ​ത​സ്സ് വ​ഴി വ്യാ​ജ​മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള കെ​മി​സ്റ്റ്സ് ആ​ൻ​ഡ് ഡ്ര​ഗി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഓ​ൺ​ലൈ​നാ​യി മ​രു​ന്ന് വാ​ങ്ങാ​ൻ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 2018ൽ ​ഇ-​ഫാ​ർ​മ​സി ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് കേ​ന്ദ്ര ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വ്യ​വ​സ്ഥ. മ​യ​ക്കു​മ​രു​ന്നും ഉ​റ​ക്ക​ഗു​ളി​ക​ക​ളും ഓ​ൺ​ലൈ​നാ​യി വി​ൽ​ക്ക​രു​തെ​ന്നും വി​ൽ​പ​ന കൂ​ട്ടാ​ൻ പ​ര​സ്യം ന​ൽ​ക​രു​തെ​ന്നു​മാ​യി​രു​ന്നു മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ. നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ ഓ​ൺ​ലൈ​നി​ൽ വാ​ങ്ങു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പൊ​ലീ​സും പ​റ​യു​ന്നു. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ ഫാ​ർ​മ​സി​ക​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

ത​ട്ടി​പ്പ് ആ​യു​ർ​വേ​ദ​ത്തി​ന്റെ മ​റ​വി​ലും

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളോ​ട് മ​ല​യാ​ളി​ക്ക് ഒ​രു ആ​ത്മ​ബ​ന്ധ​മു​ണ്ട്. എ​ന്നാ​ൽ, ആ​യു​ർ​വേ​ദ​ത്തി​ലു​ള്ള ആ ​പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സം മു​ത​ലെ​ടു​ത്ത് വ്യാ​ജ​മ​രു​ന്നു​ക​ൾ വി​റ്റ​ഴി​ക്കു​ക​യാ​ണ് ചി​ല​രെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്റ്റേ​റ്റ് മീ​ഡി​യ സെ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ​സ്. നൗ​ഷാ​ദ് പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി​യും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യും വി​ൽ​ക്കു​ന്ന വ്യാ​ജ മ​രു​ന്നു​ക​ൾ ആ​യു​ർ​വേ​ദം അ​പ​ക​ട​മ​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം പോ​ലും ന​ട​ത്താ​തെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ട്.

ഒ​റ്റ​മൂ​ലി​യാ​യും ആ​യു​ഷ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള ഫു​ഡ് സ​പ്ലി​മെ​ന്റാ​യു​മൊ​ക്കെ​യാ​ണ് ഇ​ത്ത​രം മ​രു​ന്നു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​യു​ഷ് വ​കു​പ്പു​ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. ആ​യു​ർ​വേ​ദ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നും വി​ൽ​പ​ന​ക്കും ഡ്ര​ഗ് ലൈ​സ​ൻ​സും ഗു​ഡ് മാ​നു​ഫാ​ക്ച​റി​ങ് പ്രാ​ക്ടീ​സ് (ജി.​എം.​പി) സ​ർ​ട്ടി​ഫി​ക്കേ​ഷ​നും നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും ഇ​തൊ​ന്നു​മി​ല്ലാ​തെ​യും ഔ​ഷ​ധ​നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം മ​രു​ന്നു​ക​ൾ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള അം​ഗീ​കൃ​ത ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടേ​ത​ല്ലാ​ത്ത എ​ല്ലാ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളും വ്യാ​ജ​ചി​കി​ത്സ​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കേ​ര​ള മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗം ഡോ. ​സാ​ദ​ത്ത് ദി​ന​ക​ർ പ​റ​ഞ്ഞു.

(തു​ട​രും)

മ​രു​ന്നെ​ഴു​ത്ത് ശീ​ല​ത്തി​ലും മാ​റ്റം വേ​ണം

ഡോ. ​മു​ബാ​റ​ക് സാ​നി (ചെ​യ​ർ​മാ​ൻ, ആ​രോ​ഗ്യ വി​ഷ​യ​സ​മി​തി, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്, പ്ര​ഫ​സ​ർ ആ​ൻ​ഡ് ഹെ​ഡ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, പെ​രി​ന്ത​ൽ​മ​ണ്ണ)

മ​രു​ന്ന് ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. അ​മി​ത ഉ​പ​യോ​ഗം ക​ര​ൾ, വൃ​ക്ക, ര​ക്ത​ക്കു​ഴ​ലു​ക​ൾ എ​ന്നി​വ​യെ​യെ​ല്ലാം ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. മ​രു​ന്നി​നോ​ടോ​പ്പം ഒ​രാ​വ​ശ്യ​വു​മി​ല്ലാ​ത്ത മ​റ്റ് മ​രു​ന്നു​ക​ൾ (ഡ്ര​ഗ്സ് കോ​മ്പി​നേ​ഷ​ൻ​സ്) എ​ന്ന രീ​തി ആ​രോ​ഗ്യ​ക​ര​മ​ല്ല. അ​മി​ത​മാ​യി മ​രു​ന്നി​നെ ആ​ശ്ര​യി​ക്കു​മ്പോ​ൾ ന​ല്ല ഭ​ക്ഷ​ണം, ശ​രി​യാ​യ വ്യാ​യാ​മം, വി​ശ്ര​മം എ​ന്നി​വ​യെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​രു​ന്നും കു​പ്പി​ക​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ക​ല​ർ​ന്നാ​ൽ മ​ണ്ണും വെ​ള്ള​വും രാ​സ​വി​ഷ​മാ​കും.

ഇ​ക്കാ​ര്യ​ത്തി​ൽ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ല​ട​ക്കം ശ​രി​യാ​യ ബോ​ധ​വ​ത്ക​ര​ണം വേ​ണം. ഡോ​ക്ട​ർ​മാ​രു​ടെ മ​രു​ന്നെ​ഴു​ത്ത് ശീ​ല​ത്തി​ലും മാ​റ്റം ആ​വ​ശ്യ​മാ​ണ്. ഓ​ൺ​ലൈ​ൻ മ​രു​ന്ന് വി​ൽ​പ​ന നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ശാ​സ്ത്ര-​ബോ​ധം വ​ള​ർ​ത്തു​ക​യും എ​ല്ലാ മ​രു​ന്നി​നും ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. മ​രു​ന്നി​ന് പ​ര​സ്യ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ല. മ​രു​ന്ന്, ചി​കി​ത്സാ മേ​ഖ​ല​ക​ളി​ലെ അ​മി​ത ലാ​ഭ​ചി​ന്ത​യും മ​ത്സ​ര​വും ഒ​ഴി​വാ​ക്ക​ണം.

വേ​ദ​ന​സം​ഹാ​രി​ക​ളെ സൂ​ക്ഷി​ക്ക​ണം 

ഡോ. ​പി.​കെ. സു​നി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ)

രോ​ഗ​ല​ക്ഷ​ണം കാ​ണു​മ്പോ​ൾ​ത​ന്നെ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​റെ തേ​ടി പോ​കു​ന്ന​വ​രാ​ണ് പ​ല​രും. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തു​ക​യും വി​ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടും രോ​ഗം നീ​ണ്ടു​നി​ൽ​ക്കു​ക​യും ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​കു​ക​യും ചെ​യ്താ​ൽ തീ​ർ​ച്ച​യാ​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം. ഏ​ത് ചെ​റി​യ രോ​ഗ​ത്തി​നും ഉ​ട​ൻ മ​രു​ന്ന് അ​ന്വേ​ഷി​ച്ച് പോ​കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ചെ​റി​യൊ​രു പ​നി വ​ന്നാ​ൽ​പോ​ലും പ​ല​രും പ​ഴ​യ കു​റി​പ്പ​ടി​വെ​ച്ച് മ​രു​ന്ന് വാ​ങ്ങു​ക​യോ ഡോ​ക്ട​റോ​ട് ആ​ന്‍റി​ബ​യോ​ട്ടി​ക് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​മാ​ണ് മ​റ്റൊ​രു പ്ര​ശ്നം. വ​ർ​ഷ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്കു​ന്ന​ത് പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ഏ​ത് മ​രു​ന്നും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്രം ക​ഴി​ക്കു​ക.

Tags:    
News Summary - Be Aware Of Frauds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.