ജനങ്ങൾക്കിടയിൽ ഏറ്റവുമധികം ഭീതിയുള്ള രോഗങ്ങളിലൊന്നാണ് അർബുദം അഥവാ കാൻസർ. ആ രോഗം വരുത്തിവെക്കുന്ന ആഘാതവും മരണനിരക്കുമാണ് ഈ ഭീതിയുടെ അടിസ്ഥാനം. എന്നാൽ, അർബുദത്തിെൻറ വേരറുക്കാൻ ഉതകുന്ന ചികിത്സ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. ചികിത്സിച്ച് കീഴ്പ്പെടുത്താൻ കഴിയുന്ന അസുഖംതന്നെയാണ് ഇതെന്ന് ലോക അർബുദ ദിനത്തിൽ ഉറപ്പുപറയുകയാണ് നാല് അർബുദ ചികിത്സ വിദഗ്ധർ
ശ്വാസകോശ കാൻസർ കഴിഞ്ഞാൽ പുരുഷന്മാരിൽ കൂടുതൽ കണ്ടുവരുന്നത് േപ്രാസ്റ്റേറ്റ് കാൻസറാണ്. വളരെ പതുക്കെ മാത്രം ശരീരത്തിൽ വളരുന്ന രോഗമാണിത്. ആദ്യഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഏതാണ്ട് പൂർണമായും ഭേദമാക്കാൻ കഴിയും.
പി.എസ്.എ ടെസ്റ്റ് -േപ്രാസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് (Prostate specific antegen test) നടത്തുകയാണ് ആദ്യം ചെയ്യുന്നത്. കാൻസർ ബാധിച്ചത് േപ്രാസ്റ്റേറ്റ് ഗ്രന്ഥിയെ മാത്രമാണെങ്കിൽ, സ്റ്റേജ് ഒന്നോ രണ്ടോ ആണെങ്കിൽ, ശസ്ത്രക്രിയ അല്ലെങ്കിൽ റേഡിയേഷൻ തെറപ്പിയാണ് ചെയ്യാറുള്ളത്. കാൻസർ ബാധയുടെ സ്റ്റേജ് 3, 4 ആണെങ്കിൽ പലപ്പോഴും രോഗം പടർന്നിട്ടുണ്ടാകും. ഈ സാഹചര്യത്തിൽ കീമോതെറപ്പി, ഹോർമോണൽ തെറപ്പി ചികിത്സകളാണ് നൽകുക. സ്റ്റേജ് 1ൽതന്നെ രോഗം തിരിച്ചറിഞ്ഞ് തക്കസമയത്ത് മികച്ച ചികിത്സ നൽകാനായാൽ രോഗി അടുത്ത അഞ്ചു വർഷംകൂടി ജീവിച്ചിരിക്കാനുള്ള സാധ്യത 95 ശതമാനം മുതൽ 100 ശതമാനംവരെയാണ്. ഗൗരവമായ കാൻസർ രോഗാവസ്ഥകൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയയും റോബോട്ടിക് സർജറിയുമാണ് ഇപ്പോൾ കൂടുതലും നടത്തുന്നത്. അതുകൊണ്ട്, ശസ്ത്രക്രിയ സംബന്ധിച്ച പ്രയാസങ്ങൾ ലഘൂകരിക്കാനും സാധിക്കുന്നുണ്ട്.
ഡോ. റോയ് പി. ജോൺ (യൂറോളജി സയൻസസ് വിഭാഗം മേധാവി, സീനിയർ കൺസൽട്ടൻറ് ആൻഡ് റോബോട്ടിക് സർജൻ)
അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, കരൾ, പാൻക്രിയാസ്, പിത്തക്കുഴൽ, പിത്തസഞ്ചി തുടങ്ങിയവയിൽ വരുന്ന കാൻസറുകളിൽ പലതിനും ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയേഷൻ തുടങ്ങിയവ ഏകോപിപ്പിച്ചുള്ള സമഗ്ര ചികിത്സ ആവശ്യമുണ്ട്. പ്രധാന ചികിത്സ ശസ്ത്രക്രിയയാണ്. വയറ്റിലുണ്ടാകുന്ന പല കാൻസറുകളും ഇന്ന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം. ഈസോഫാജ്യൽ കാൻസർ അഥവാ അന്നനാള കാൻസറിന് കീമോ റേഡിയേഷൻ കൊടുത്തശേഷം താക്കോൽദ്വാര ശസ്ത്രക്രിയയാവും അധികവും ചെയ്യുക.
തൊറക്കോസ്കോപിക്കലി അഥവാ നെഞ്ചിനുള്ളിലൂടെ താക്കോൽദ്വാരം വഴി ചെയ്യാൻ സംവിധാനമുണ്ട്. കൊളോറെക്ടൽ കാൻസർ-മലാശയ-വൻകുടൽ കാൻസർ-ആണ് പൊതുവായി കാണുന്ന മറ്റൊരു കാൻസർ. 45-50 വയസ്സിനുള്ളിൽ നേരേത്ത കണ്ടെത്തി അത് നീക്കം ചെയ്യാനാകും. താക്കോൽദ്വാര ശസ്ത്രക്രിയയാവുമ്പോൾ വലിയ മുറിവോ അതുകൊണ്ട് രോഗിക്കുണ്ടാകുന്ന ഭയമോ എല്ലാം കുറവായിരിക്കും.
ഡോ. രോഹിത് രവീന്ദ്രൻ (സീനിയർ കൺസൽട്ടൻറ് ജി.ഐ സർജറി, ജി.ഐ ഓങ്കോസർജറി, അഡ്വാൻസ്ഡ് ലാേപ്രാസ്കോപിക് ആൻഡ് ലിവർ ട്രാൻസ്പ്ലാേൻറഷൻ)
ആദ്യഘട്ടങ്ങളിൽ രോഗനിർണയം നടത്തി ചികിത്സിക്കാനായാൽ മികച്ച ഫലം ലഭിക്കുന്ന കാൻസറുകളാണ് തലയിലും കഴുത്തിലുമായി കാണുന്ന കാൻസർ. ഏറ്റവും അധികമായി കണ്ടുവരുന്നത് വായിലെ കാൻസറാണ്. വായ, നാക്ക്, ചുണ്ട്, കവിൾ, അണ്ണാക്ക് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്ന കാൻസറുകളുടെ പ്രഥമ ചികിത്സ ശസ്ത്രക്രിയ തന്നെയാണ്. സ്റ്റേജ്-3, സ്റ്റേജ് -4 രോഗികളാണെങ്കിൽ റേഡിയേഷനും കീമോതെറപ്പിയും വേണ്ടിവരും. ഓറൽ കാൻസറിെൻറ പ്രധാന കാരണം മദ്യപാനവും പുകവലിയുമാണ്. കൂടാതെ, ഹ്യൂമൻ പാപിലോമ വൈറസ്-എച്ച് പി വി-human papilloma virus എന്ന രോഗാണുവും വായിലെ കാൻസറിന് കാരണമാകുന്നുണ്ട്. പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തവർക്കും രോഗബാധ ഒരു ഭീഷണിയായി കാണുന്നുണ്ട്.
ആധുനിക സങ്കേതങ്ങളായ മൈേക്രാസ്കോപ്പുകൾ, ലേസർ, എൻഡോസ്കോപ്പുകൾ, നാവിഗേഷൻ സിസ്റ്റം, നർവ് മോണിറ്ററുകൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയയുടെ ഫലപ്രാപ്തി വളരെ മികച്ചതാണ്. ചികിത്സക്ക് ശേഷമുള്ള പുനരധിവാസം ഫിസിയോതെറപ്പി, സംസാരിക്കാനും വിഴുങ്ങാനുമുള്ള പരിശീലനം തുടങ്ങിയവ രോഗികളെ താരതമ്യേന ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെത്താൻ സഹായിക്കുന്നു.
3-ഡി സി.ടി പ്ലാനിങ്ങും അഡ്വാൻസ്ഡ് പ്ലാസ്റ്റിക് സർജറിയും ഉള്ളതുകൊണ്ട് വായിലെ കാൻസർ ചികിത്സയുടെ ഭാഗമായി സംഭവിക്കാൻ സാധ്യതയുള്ള വൈകല്യം, പകരം എല്ലു െവച്ചുപിടിപ്പിച്ചുകൊണ്ട് രൂപഭംഗിക്ക് കോട്ടം തട്ടാതെതന്നെ പ്ലാസ്റ്റിക് സർജറി ചെയ്യാനും സാധിക്കുന്നു.
ഡോ. ദീപക് ജനാർദനൻ (കൺസൽട്ടൻറ്, ഹെഡ്ആൻഡ് നെക്ക് ഓങ്കോസർജറി)
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ പേർക്ക് ബാധിക്കുന്നത് സ്തന, ഗർഭപാത്ര കാൻസറുകളാണ്. പ്രധാനമായും ജനിതകമാറ്റങ്ങളാണ് ഇത്തരം കാൻസറുകൾക്ക് നിദാനം. വ്യക്തിശുചിത്വത്തിെൻറ അഭാവവും അണുബാധയും കൊണ്ടുണ്ടാകുന്ന ഗർഭാശയ കല കാൻസർ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നൂറിൽ ഒന്ന് എന്നനിലയിൽ പുരുഷന്മാരിലും സ്തന കാൻസറുണ്ടാകും. പതിവായി നടത്തുന്ന ശാരീരിക പരിശോധനക്കുശേഷം മാമ്മോഗ്രാമിലൂടെ രോഗം തിരിച്ചറിയാം. ശസ്ത്രക്രിയക്കു ശേഷം കീമോതെറപ്പി, ഹോർമോൺ തെറപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകളും ആവശ്യമെങ്കിൽ ലഭ്യമാക്കാറുണ്ട്.
സ്തനാർബുദം എന്നുകേൾക്കുമ്പോൾതന്നെ കാൻസർ ബാധിച്ച സ്തനം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയാണ് അധികപേരുടെയും മനസ്സിൽ ഇപ്പോഴുമുള്ളത്. എന്നാൽ, സ്തനം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണ് ഇപ്പോൾ സ്തനാർബുദ ചികിത്സയിൽ ഏറ്റവും കൂടുതൽ ചെയ്തുവരുന്നത്. സ്ത്രീകൾ 40നും 50നുമിടയിൽ പ്രായമുള്ളവർ രണ്ടു വർഷത്തിൽ ഒരു തവണയും 50നും 70നുമിടയിൽ പ്രായമുള്ളവർ വർഷത്തിൽ ഒരിക്കലും മാമ്മോഗ്രാം പരിശോധന നടത്തണം.
ഡോ. ഷാജി കെ. ആയില്യത്ത് (സീനിയർ കൺസൽട്ടൻറ്, സർജിക്കൽ ഓങ്കോളജിസ്റ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.