രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും ഇന്നിത് പ്രധാന ജീവിത ശൈലി രോഗമായി മാറി. ദിനംപ്രതി രോഗികൾ വർധിക്കകയാണ്. ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റം വ്യയാമം ഇല്ലായ്മ എന്നിവയാണ് പ്രധാനമായും മനുഷ്യനെ പ്രമേഹ രോഗിയാക്കി മാറ്റുന്നത്.
ശരീരത്തിലെ പല അവയവങ്ങളേയും പ്രമേഹം ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിൽ ഒന്നാണ് പല്ലുകൾ. പ്രമേഹ രോഗികളിൽ ദന്തക്ഷയവും മോണ രോഗവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹ രോഗികൾ ഏറെ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് ദന്തസംരക്ഷണം. പ്രാരംഭഘട്ടത്തിൽ ചികിത്സ തേടിയില്ലെങ്കിൽ ദന്താരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കും.
പ്രമേഹ രോഗികളിൽ ദന്തക്ഷയത്തേക്കാൾ കൂടുതൽ കാണപ്പെടുന്നത് മോണരോഗമാണ്. പ്രമേഹം രോഗപ്രതിരോധ ശേഷി കുറക്കും. ക്രമേണ ഇത് രോഗാണുക്കളുടെ പ്രവർത്തനം വർധിച്ച് മോണകളുടെ കോശങ്ങളെ ബാധിക്കും. അതുപോലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്നത് വായക്കകത്തെ സ്വാഭാവിക പ്രവർത്തനത്തെ താളം തെറ്റിക്കും. അതിനാലാണ് പ്രമേഹ രോഗികൾക്ക് മോണരോഗം പെട്ടെന്ന് പിടിപ്പെടുന്നത്.
ലക്ഷണങ്ങൾ
മോണരോഗം തടയാനുള്ള മാർഗങ്ങൾ
ലക്ഷണങ്ങൾ
തടയാനുള്ള മാർഗ്ഗങ്ങൾ
പ്രമേഹം ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ തകിടം മറക്കുന്നു. ഇതിലൂടെ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് വായക്ക് വരൾച്ച അനുഭവപ്പെടുന്നു. ഉമിനീരിന്റെ ശരിയായ പ്രവർത്തനം ദന്താരോഗ്യത്തിന് ആവശ്യമാണ്. ഉമിനീർ കുറയുമ്പോൾ വായക്കകത്തെ ശുചീകരണം ശരിയായി നടക്കില്ല. നാക്കിലും കവിളിലും പുകച്ചിലും അനുഭവപ്പെടും.
പരിഹാര മാർഗങ്ങൾ
പ്രമേഹ രോഗികൾ പല്ലെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രണവിധേയമായ ശേഷമേ പല്ലെടുക്കാൻ പാടുള്ളു. അല്ലാത്ത പക്ഷം മുറിവ് ഉണങ്ങാൻ താമസം, പല്ലെടുത്ത ഭാഗത്ത് പഴുപ്പ്, വേദന എന്നിവ അനുഭപ്പെടാനുള്ള സാധ്യത ഏറെയാണ്.
ചിട്ടയോട് കൂടിയ ഭക്ഷണരീതികളും വ്യായാമവും ശീലമാക്കിയാൽ ഇത്തരം രോഗങ്ങള അകറ്റി നിർത്താം. പുഞ്ചിരി മനോഹരമാക്കുന്ന പല്ലുകൾ മറ്റേത് അവയവത്തെ പോലെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.