പ്രമേഹം എന്ന വിപത്തിനെ തടയാം, ചില മുൻകരുതലുകളിലൂടെ..

ഇന്ന് പലരേയും അലട്ടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം (Diabetes). നേത്രരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡി തകരാറുകൾ, ഹൃദ്രോഗം തുടങ്ങിയ സങ്കീർണതകളുടെ പട്ടികയാണ് പ്രമേഹം. ലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്.

ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകൾ ഈ രോഗം ബാധിച്ചിട്ടുണ്ട്. പാൻക്രിയാസ് പുറപ്പെടുവിക്കുന്ന ഇൻസുലിൻ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, ആവശ്യത്തിന് ഇൻസുലിൻ പുറത്തുവിടുകയോ ഇൻസുലിൻ വേണ്ടത്ര ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. അത് കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും കൂടി നയിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട നിരവധി ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും തടയാനും സാധിക്കും.


പ്രമേഹ സാധ്യത കുറയ്ക്കാൻ

1. ശരീര ഭാരം കുറയ്ക്കുക: ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തുന്നതിലൂടെ ശരീര ഭാരം കുറച്ച് പ്രമേഹ സാധ്യത 60 ശതമാനം കുറയ്ക്കാൻ കഴിയും. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ, പ്രീ ഡയബറ്റിസ് ഉള്ള ആളുകൾ അവരുടെ ഭാരം 7 ശതമാനം മുതൽ 10 ശതമാനം വരെ കുറയ്ക്കണമെന്ന് ശുപാർശ ചെയ്യുന്നു. എങ്കിലും, ആരോഗ്യ കാര്യത്തിൽ എന്ത് മാറ്റം വരുത്തുന്നതിനു മുൻപും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

2. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക - ആരോഗ്യകരമായ ഭക്ഷണക്രമം ഉള്‍പ്പെടുത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രേമേഹത്തിന്റെ അളവിനെ സ്വാധീനിക്കും. ഭക്ഷണത്തിലെ മാറ്റങ്ങളില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടുന്നു. ഇതില്‍ ധാന്യങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ഉള്‍പ്പെടുത്തുകയും സംസ്‌കരിച്ച പഞ്ചസാര ജ്യൂസും ചുവന്ന മാംസവും ഒഴിവാക്കുകയും വേണം.

3. നന്നായി ഉറങ്ങുക - പ്രമേഹമുള്ളവരില്‍ രണ്ടില്‍ ഒരാള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അസ്ഥിരമായ അളവും പ്രമേഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും കാരണം ഉറക്ക പ്രശ്നങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളില്‍ ക്രമരഹിതമായ ഉറക്കം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

4. ദിവസേനയുള്ള വ്യായാമം - തിരക്കേറിയതും തിരക്കുള്ളതുമായ നമ്മുടെ ജീവിതത്തില്‍, പതിവായി വ്യായാമം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവ ഒഴിവാക്കാനും വ്യായാമം വളരെ ഫലപ്രദമാണ്.

പ്രമേഹം ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ സഹായിക്കും. ഇടയ്ക്കിടെ, പ്രത്യേകിച്ചും രാത്രിയിൽ ഉള്ള മൂത്രശങ്ക, എപ്പോഴും ദാഹിക്കുക, മുറിവുണങ്ങാൻ താമസം നേരിടുക, കാഴ്ച മങ്ങുക, തളർച്ച അനുഭവപ്പെടുക, പെട്ടെന്ന് ശരീരഭാരം കുറയുക ഇതെല്ലാം പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്.

Dr Sheriful Hasan
Internal Medicine
Al Abeer Medical Group

Tags:    
News Summary - Diabetes can be prevented by taking some precautions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.