പ്രായാധിക്യം കാരണമോ വാതസംബന്ധമായ അസുഖങ്ങൾ മൂലമോ പരിക്കുകൾ മൂലമോ ആണ് സാധാരണയായി കാൽമുട്ടുകൾക്ക് തേയ്മാനം വരുന്നത്. പലപ്പോഴും അസഹ്യമായ വേദനയും അതല്ലെങ്കിൽ കാൽമുട്ടിൽ ഉണ്ടാകുന്ന രൂപവൈകൃതവുമാണ് പലപ്പോഴും രോഗികൾക്കുണ്ടാകുന്ന ലക്ഷണങ്ങൾ. അതോടൊപ്പം മുട്ടുമടക്കാനും നിവർത്താനുമുള്ള ബുദ്ധിമുട്ടും സാധാരണയായി കണ്ടുവരാറുണ്ട്. മരുന്നുകൾക്കും കുത്തിവെപ്പിനും ശേഷവും വേദനക്ക് ആശ്വാസമില്ലെങ്കിലും അതല്ലെങ്കിൽ ആയുർവേദം, ഹോമിയോ മുതലായ മറ്റു ചികിത്സ രീതികൾക്കുശേഷം വേദനക്ക് ശമനം കിട്ടാതെ വരുമ്പോഴുമാണ് പലപ്പോഴും രോഗികൾ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ ആശ്രയിക്കുന്നത്.
മിക്ക മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയും പരമ്പരാഗതരീതിയിൽ മനുഷ്യസഹജമായ കഴിവുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാലും ഓരോ രോഗിയുടെയും കാൽമുട്ടിന്റെ ഘടന വ്യത്യസ്തമായതിനാൽ ഈ ശസ്ത്രക്രിയകളിൽ ചെറിയ പാകപ്പിഴകൾ കണ്ടുവരാറുണ്ട്. കൃത്രിമമായി വെക്കുന്ന ഇംപ്ലാൻറ്സിന്റെ അലൈൻമെൻറിലുള്ള വ്യത്യാസം അതല്ലെങ്കിൽ മുട്ടിന് അകത്തുള്ള പേശികളുടെ ആയാസം തുടങ്ങിയവ മുട്ടിന്റെ ഓപറേഷനു ശേഷമുള്ള ഫലപ്രാപ്തിയെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ, ഇത്തരം ഓപറേഷനിൽ കണ്ടുവരുന്ന ചെറിയ പിഴവുകൾ സ്ഥിരമായുള്ള വേദന, നീർക്കെട്ട്, ഇംപ്ലാന്റ്സ് അയഞ്ഞു പോകുന്ന അവസ്ഥ, മുട്ടിന് ഉറപ്പില്ലാത്ത അവസ്ഥ, എല്ലുകൾക്കുള്ള ഒടിയൽ എന്നിവക്ക് കാരണമാവാറുണ്ട്. ഇതുമൂലം രോഗിയുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുകയും ചെയ്യാം.
ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്, ''റോബോട്ട് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഏറ്റവും മികച്ച ഫലം തരും. ഇതിലൂടെ പേഷ്യന്റ് സ്പെസിഫിക് സർജറി പ്ലാൻ ലഭ്യമാകുന്നു എന്നതാണ് പ്രധാന കാര്യം. ഏറ്റവും ചെറിയ മുറിവ് മാത്രമേ ഈ അവസ്ഥയിൽ ഉണ്ടാകൂ. കുറഞ്ഞ രീതിയിൽ മാത്രമേ രക്തനഷ്ടം സംഭവിക്കൂ. അസ്ഥികളിലും പേശികളിലും കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കാനാകുന്നതുമൂലം സർജറി കൂടുതൽ കൃത്യതയുള്ളതാവുകയും ചെയ്യും. കുറഞ്ഞ സങ്കീർണതകളും ഉയർന്ന വിജയസാധ്യതയും ഉള്ളതാണ് റോബോട്ടിക് സർജറി.
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമ്പോൾ സർജറിയുടെ ഏറ്റവും പ്രധാന ഭാഗങ്ങളിൽ സങ്കീർണതകൾ ഇല്ലാതാക്കാൻ ഒരു റോബോട്ടിക് ആം ഡോക്ടർമാർ ഉപയോഗിക്കുന്നു. അമേരിക്കൻ നിർമിതമായ Smith and Nephew CORI റോബോട്ടിക് സർജിക്കൽ ഇത്തരത്തിലുള്ള ഏറ്റവും അത്യാധുനികവും അതിനൂതനവുമായ റോബോട്ട് സാങ്കേതികവിദ്യയാണ്. ഈ സിസ്റ്റം രോഗിയുടെ കാൽമുട്ടിന്റെ പ്രത്യേക വിവരങ്ങൾ ശേഖരിക്കുകയും ഓഗ്മെന്റഡ് റിയൽ ഇന്റലിജൻസ് വഴി രോഗിയുടെ മുട്ടിന്റെ ത്രിമാന മോഡൽ നിർമിക്കുകയും ചെയ്യുന്നു. റോബോട്ടിക്സ് റിയൽ ടൈം പ്ലാനിങ്ങും ഇമേജും ഉപയോഗിച്ച് രോഗിയുടെ കാൽമുട്ട് ഘടനയോടു ചേർന്നുനിൽക്കുന്ന ഒരു മികച്ച സർജറി പ്ലാൻ ഇതുവഴി ഉണ്ടാക്കാൻ കഴിയും. CORI സർജിക്കൽ സിസ്റ്റത്തിന് പൂർണമായും ഭാഗികമായുമുള്ള മുട്ട് മാറ്റിവെക്കലിന് യോജിച്ച ഇംപ്ലാൻറുകളുടെ വമ്പിച്ച ശേഖരംതന്നെയുണ്ട്. ഇത് രോഗിക്ക് ഏറ്റവും അനുകൂലമായ ഇംപ്ലാൻറ് സ്ഥാപിക്കുന്നതിന് സാധ്യമാകും.''
റോബോട്ടിക്സ് നൽകുന്ന ഗുണങ്ങൾ കാരണം രോഗിക്ക് ഓപറേഷനുശേഷം വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയും. ഇതുവഴി അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് പെട്ടെന്ന് തിരിച്ചുവരാനും സാധിക്കും. ഓപറേഷനു ശേഷമുള്ള വേദനയിൽ കാര്യമായ കുറവും ഉണ്ടാകും. CORI എന്ന ആദ്യത്തെ റോബോട്ടിക് സിസ്റ്റം മേയ്ത്ര ഹോസ്പിറ്റലിലാണ് സ്ഥാപിക്കപ്പെട്ടത്. 2021 ജൂൺ 21 മുതൽ 2022 ജൂൺ വരെ മാത്രം 600ലധികം വിജയകരമായ റോബോട്ടിക് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്.
(മേയ്ത്ര ഹോസ്പിറ്റിലെ ഹെഡ് ആൻഡ് സീനിയർ കൺസൽട്ടന്റ് -ആർത്രോസ്കോപ്പി ആൻഡ് ആർത്രോപ്ലാസ്റ്റി -ബോൺ, ജോയന്റ് ആൻഡ് സ്പൈൻ - ആണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.