വാഹനാപകടങ്ങൾ, ഫാക്ടറിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ, ബൈക്കിന്റെ ചെയ്നിനുള്ളിൽ കൈ കുടുങ്ങുക, മിക്സിയിൽ കൈ പെട്ടുപോകുക തുടങ്ങിയ അവസ്ഥകളിൽ കൈകൾക്കു സംഭവിക്കുന്ന പരിക്കുകൾ പലപ്പോഴും പലരുടെയും ജീവിതംതന്നെ മാറ്റിമറിക്കാറുണ്ട്. അറ്റുപോയ കൈ തുന്നിച്ചേർത്ത്, പേരിന് ഒരു അവയവം എന്നനിലയിലല്ലാതെ പൂർണമായും പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ നമുക്ക് ഇന്ന് ഹാൻഡ്, മൈക്രോവാസ്കുലർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗങ്ങൾ ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്. ഉത്തരകേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ യൂനിറ്റാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലേത്.
കൈകൾ അറ്റുപോയ അവസ്ഥ, കൈകൾ എല്ലുപൊട്ടി തൂങ്ങിക്കിടക്കുന്ന അവസ്ഥ, വിരലുകൾക്കോ കൈപ്പത്തിക്കോ വൈകല്യം സംഭവിക്കാൻ സാധ്യതയുള്ള വിധത്തിലുള്ള ഒടിവും പൊട്ടലും എന്നിവ സംഭവിക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ തക്കസമയത്ത് ലഭ്യമാക്കുകയും ചെയ്താൽ നമുക്ക് കൈകളെ മാത്രമല്ല, അവരുടെ തുടർന്നുള്ള ജീവിതത്തിന്റെ തന്നെ ഗതിമാറാതെ കാത്തുസൂക്ഷിക്കാൻ കഴിയും.
ഹാൻഡ്, മൈക്രോവാസ്കുലർ ആൻഡ് റീ കൺസ്ട്രക്ടിവ് സർജറി ഒരേ സമയം പ്രവർത്തനക്ഷമതയും സൗന്ദര്യാത്മകതയും നിലനിർത്താൻ സഹായിക്കുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കാലത്താണ് ഹാൻഡ് സർജറി എന്ന ഒരു സ്പെഷാലിറ്റി വളർന്നുവന്നത്. യുദ്ധം വിതച്ച വിനാശത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ടവരും കൈകാലുകൾക്ക് പരിക്ക് പറ്റിയവരും നിരവധിയായിരുന്നു. എല്ലുപൊട്ടുക, ദശനഷ്ടപ്പെടുക, രക്തക്കുഴൽ അറ്റുപോകുക, ഞരമ്പുകൾ മു റിയുക തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോൾ ഓരോന്നിനും ഓർത്തോപീഡിക് സ് ഡോക്ടറെയും ദശകൾ മാറ്റിവെക്കാൻ പ്ലാസ്റ്റിക് സർജനെയും ഞരമ്പുകൾ ശരിപ്പെടുത്താൻ ന്യൂറോസർജനെയും ആവശ്യമായിവരുന്ന സാഹചര്യമായിരുന്നു നേരത്തേയുണ്ടായിരുന്നത്. മേൽപറഞ്ഞ വിദഗ്ധരുടെയെല്ലാം സാന്നിധ്യം അടിയന്തരമായിത്തന്നെ ലഭ്യമാക്കണമെന്നതു കൂടിയായപ്പോൾ ഫലപ്രദമായ ചികിത്സ തക്കസമയത്ത് ലഭ്യമാക്കുക എന്നത് അപൂർവമായി മാത്രം നടക്കുന്ന സ്ഥിതിയായിരുന്നു. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനായാണ് മൂന്ന് സ്പെഷാലിറ്റിയും ഒന്നുചേർന്ന് ഒറ്റ സ്പെഷാലിറ്റി ഉണ്ടായത്; ഹാൻഡ്, മൈക്രോവാസ്കുലർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി.
കമ്പനിയിൽ ജോലി ചെയ്യുമ്പോൾ മെഷീനുള്ളിൽ കൈ കുടുങ്ങിപ്പോകുകയോ അ പകടമോ ആക്സിഡന്റുകളോ സംഭവിക്കുമ്പോൾ അറ്റുപോയ ഭാഗം കൂടി ആശുപ്രതിയിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. ചുമൽ മുതലാണ് വേർപ്പെട്ടു പോയതെങ്കിൽ നാലു മണിക്കൂറിനുള്ളിലും കൈമുട്ടു മുതലാണെങ്കിൽ ആറു മണിക്കൂറിനുള്ളിലും കൈത്തണ്ടക്ക് മുകളിൽ എട്ടു മണിക്കൂറിനുള്ളിലും കൈവിരലുകൾ ഉൾപ്പെടെ കൈപ്പത്തിയാണെങ്കിൽ 12 മണിക്കൂറിനുള്ളിലും ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഈ സമയക്രമത്തിനപ്പുറത്തേക്ക് പോകുന്തോറും സ ങ്കീർണതകൾ കൂടുകയും ഫലപ്രാപ്തി കുറയുകയും ചെയ്തേക്കാം. എല്ലുപൊട്ടുകയും ദശ പൊട്ടുകയും ചെയ്യുന്ന അവസ്ഥകളിൽ എല്ല് എടുത്ത് മാറ്റി സ്ഥാപിക്കുന്നതും ദശ മാറ്റിവെക്കുന്നതും എല്ലാം ഇതേ സ്പെഷാലിറ്റിക്കു കീഴിൽ തന്നെയായിരിക്കും. ഇവിടെ പലപ്പോഴും പ്ലാസ്റ്റിക് സർജൻ ചെയ്യുന്ന കാര്യങ്ങൾകൂടി ചെയ്യും വിധത്തിലാണ് ഈ റീകൺസ്ട്രക്ടിവ് സർജറി നടക്കുക.
കൈകളിലൊന്നിന് സ്വാധീനക്കുറവുണ്ടാക്കുന്ന ബ്രേക്യൽ പ്ലക്സസ് ഇഞ്ചുറി കുട്ടികളിലും മുതിർന്നവരിലും കാണുന്നതാണ്. ഇതിൽ കുഞ്ഞുങ്ങളിൽ പ്രസവസമയത്തുതന്നെ ഒരു കൈ സ്വാധീനക്കുറവുണ്ടാകാം. മുതിർന്നവരിൽ എന്തെങ്കിലും അപകടം സംഭവിച്ചതു മൂലമോ മറ്റു പരിക്കുകൾ കൊണ്ടോ ആണ് ഇതു സംഭവിക്കാറുള്ളത്. കുറച്ചുകാലം കൊണ്ട് സ്വാഭാവികമായി മാറ്റം വരുന്നില്ലെങ്കിലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുക. വർഷങ്ങളോളം ആവശ്യമായ ചികിത്സ ലഭിക്കാതെവന്ന രോഗികൾക്കുപോലും ശസ്ത്രക്രിയ ചെയ്ത് സ്വാധീനിക്കുറവ് പരിഹരിക്കാൻ സാധിച്ച റിപ്പോർട്ടുകൾ ഏറെയുണ്ട്. കൈയിലേക്ക് തരിപ്പ്, കടച്ചിൽ, അതുകൊണ്ട് ഉറക്കം നഷ്ടപ്പെടുക തുടങ്ങിയവ കൈകളുമായി ബന്ധപ്പെട്ട മറ്റു പ്രധാന രോഗാവസ്ഥകളാണ്. അത് രണ്ടു കാര്യങ്ങൾകൊണ്ടു സംഭവിക്കാം. കഴുത്തിന്റെ ഡിസ്കിലെ ബുദ്ധിമുട്ടുകൾ കൊ ണ്ട് ഇതു വരാം. അല്ലെങ്കിൽ കൈമുട്ടിനു താഴേക്ക് കാര്യമായി പോകുന്ന മൂന്നു ഞരമ്പുകളാണ് കാര്യമായി കൈകളുടെ പ്രവർത്തനത്തെ സഹായി ക്കുന്നത്. അതിൽ ഏതെങ്കിലും വിധത്തിലുള്ള നീർക്കെട്ടോ തടസ്സമോ ആവാം കാരണം. അത്തരം തടസ്സങ്ങൾ നീക്കുകയും നീർക്കെട്ടുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യാനാവും. പൊട്ടിയ എല്ലുകൾ കൂടാത്ത അവസ്ഥയാണെങ്കിൽ അല്ലെങ്കിൽ ട്യൂമർ ബാധിച്ച അവസ്ഥയാണെങ്കിൽ ആ എല്ലിന്റെ ഭാഗം പൂർണമായി എടുത്തുമാറ്റി ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നുള്ള എല്ല് അവിടെ സ്ഥാപിക്കാം. ഇതിൽ രക്തക്കുഴലും ഞരമ്പും പ്രവർത്തനക്ഷമമായ എല്ലിന്റെ ഭാഗംതന്നെ എടുത്തുവെക്കാം. കാലിന്റെയോ കൈയിന്റെയോ ദശകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ മറ്റു ഭാഗ ത്തുനിന്ന് ദശകളെടുത്ത് നഷ്ടപ്പെട്ട ഭാഗത്തുവെച്ച് അവിടെയുള്ള ഞരമ്പും രക്തക്കുഴലും ചേർത്തുവെക്കും. ദശയോ ചർമമോ എടുത്ത് ഇത്തരത്തിലുള്ള റീ കൺസ്ട്രക്ടിവ് സർജറികൾ ചെയ്യാറുണ്ട്. കൈകാലുകളിൽ സംഭവിക്കുന്ന എല്ലാ തരം എല്ലുപൊട്ടലുകൾക്കുമുള്ള ചികിത്സ ഈ ട്രോമാ യൂനിറ്റിൽ ലഭ്യമാണ്.
കൈത്തണ്ടയിൽ കാണുന്ന പൊട്ടലുകളോ അവിടെയുള്ള ലിഗ്മെന്റിന് സംഭ വിക്കുന്ന പരിക്കുകളോ വിരലുകളിൽ സംഭവിക്കുന്ന പൊട്ടലുകളോ ആർ ത്രോസ്കോപ്പിക് ശസ്ത്രക്രിയ ചെയ്ത് പരിഹരിക്കാം. കൈയിൽ വരുന്ന ടെൻഡണുകൾക്ക് വരുന്ന നീർക്കെട്ടുകൾ -ടെന്നിസ് എൽബോ, ഗോൾ ഫേഴ്സ് എൽബോ, ടിക്യുടെൻസ്, ട്രിഗർഫിംഗർ തുടങ്ങിയ നീർക്കെട്ടുകളെല്ലാം ഈ സ്പെഷാലിറ്റിയിൽ വരുന്ന ചികിത്സകളാണ്. സെറിബ്രൽ പാൾസി സംഭവിച്ച കുട്ടികൾക്ക്, തലക്ക് ക്ഷതം സംഭവിച്ച് കൈയോ കാലോ തളർന്നു പോകുന്നവർക്ക് സ്വാഭാവിക പ്രവർത്തനം തിരിച്ചുപിടിക്കാൻ കഴിയുന്ന വിധത്തി ലുള്ള ചികിത്സകളും ഈ ഡിവിഷനിൽ ലഭ്യമാണ്.
കൈയുടെ സ്ഥാനം മാറിപ്പോകുകയോ സ്ഥാനം തെറ്റുകയോ ചെയ്താൽ പൂർണ പ്രവർത്തനക്ഷമത കൈവരിച്ചുകൊണ്ട് അത് പരിഹരിക്കാനും സന്ധിയുടെ സ്ഥാനം മാറ്റിവെക്കാനും സർജറിയിലൂടെ സാധിക്കും.
അപകടങ്ങളിലൂടെ വൈകല്യത്തിലേക്കും രോഗാവസ്ഥയിലേക്കും പോകാൻ സാധ്യതയുള്ളവരെയാണ് ഹാൻഡ്, മൈക്രോവാസ്കുലർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗത്തിലെ ഡോക്ടർമാരും മെഡിക്കൽ സംഘവും ഒരു നിമിഷംപോലും പാഴാക്കാതെ ജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക്, പ്രവർത്തനക്ഷമതയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. അപകടങ്ങളിൽ കാഴ്ചക്കാരാകുന്ന ഓരോരുത്തർക്കും മനസ്സറിഞ്ഞ് ഇടപെട്ടുകൊണ്ട് അപകടത്തിനും ചികിത്സക്കും ഇടയിലുള്ള സമയം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം. അപകടം നടന്നുകഴിഞ്ഞ്, നാം നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും മികച്ച ചികിത്സ ലഭി ക്കുന്നതിനു വൈകിപ്പിക്കുകയാണെന്ന തിരിച്ചറിവു കൂടി ഓരോരുത്തരിലേക്കും എത്തിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
ഡോ. ഗോപാലകൃഷ്ണൻ എം.എൽ
സ്പെഷലിസ്റ്റ്- ട്രോമാ ആൻഡ് ലിംബ്
റീകൺസ്ട്രക്ടിവ് സർജറി, മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്
ഡോ. ഫെബിൻ അഹമ്മദ് പി.ഐ.
എം.എസ്, ഫെലോ ഇൻ ഹാൻഡ്, അപ്പർ എക്സ്ട്രിമിറ്റി മൈക്രോവാസ്കുലർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.