ചേർത്തു നിർത്താം ആ കുഞ്ഞുങ്ങളെയും

ശിശുദിനത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ world prematurity dayയെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമൊട്ടുക്ക് നവംബർ 17ന് world prematurity day ആചരിക്കുന്നുണ്ട്. സ​മ​യം തി​ക​യാ​തെ (37 ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ്) ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും, സാ​മൂ​ഹി​ക പി​ന്തു​ണ​യു​മാ​യി ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ദി​വ​സം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

പ്രീമെച്വർ ജനനം എന്താണ്?

പ്രസവത്തിന് പറഞ്ഞ തിയതിയേക്കാൾ മൂന്ന് ആഴ്ച മുമ്പ് അതയായത് 37 ആഴ്ചകൾക്ക് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളാണ് മസം തികയതാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്നത് അത്ര എളുപ്പമുള്ളകാര്യമല്ല. ഇത്തരം കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങൾ ഉൾപ്പെട വേണ്ടത്ര വളർച്ച എത്തിയിരിക്കില്ല. അതിനാൽ അവരുടെ എല്ലാ കര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

പ്ര​തി​വ​ർ​ഷം 15 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നുവെന്നാണ് കണക്കുകൾ. അ​തി​ൽ 10 ശ​ത​മാ​ന​ത്തി​ല​ധി​കം കു​ഞ്ഞു​ങ്ങ​ളും അ​ധി​കം വൈ​കാ​തെ മ​ര​ണ​പ്പെ​ടാ​റു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന​തും അ​തു മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​തും ഇ​ന്ത്യ​യി​ലാ​ണ്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​സൂ​ചി​ക​ക​ൾ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​മാ​യി കി​ട​പി​ടി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഇ​വി​ടെ​യും ചി​ല​യി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ ജ​നി​ക്കു​ന്ന ഭാ​രം കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ സു​സ​ജ്ജ​മ​ല്ല.

പ്രീമെച്വർ ജനനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വാസകോശം പൂർണമായി വികസിക്കാത്തതിനാൽ തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ പ്രധാന പ്രശ്നം ശ്വസനം തന്നെയാണ്. ഇത്തരം കുഞ്ഞുങ്ങളെ ജനിച്ച ഉടനെ നവജാതശിശു പരിചരണ കേന്ദ്രത്തിലാക്കണം( ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ് ). ജനിച്ച് എത്രയും പെട്ടെന്ന്  തന്നെ കുട്ടികളെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സകൾ നൽകിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.

പാലൂട്ടേണ്ടതിന്റെ ആവശ്യകത

കുട്ടികൾക്ക് ശരീരഭാരം കൂടി കുറവാണെങ്കിൽ അപകട സാധ്യത കൂടുതലാണ്. മുലപ്പാൽ കുട്ടികളെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. എന്നാൽ മാസം തികയാതെ ജനിച്ച കുട്ടികൾക്ക് പലപ്പോഴും പാൽ വലിച്ചു കുടിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ട്യൂബ് ഫീഡിങ് ചെയ്യാം. ട്യൂബ് ഫീഡിങ് എങ്ങനെ വേണം എത്രത്തോളമാകാം എന്നതിനെ കുറിച്ചെല്ലാം ഡോക്ടർമാരുടെ നിർദേശം സ്വീകരിക്കണം.

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മാത്രമേ അവരെ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്യുകയുള്ളു. വീട്ടിലെത്തിയാലും കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണ്ടേതുണ്ട്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ ഡോക്ടർമാർ നൽകുന്ന നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുക. കുട്ടികളെ പരിപാലിക്കുന്നത് സംബന്ധിച്ച് പരിശീലനവും നേടണം.

മുലയൂട്ടൽ കുഞ്ഞുങ്ങൾ അത്യാവശ്യമാണ്. മാ​സം തി​ക​ഞ്ഞും തി​ക​യാ​തെ​യും ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​യൂ​ട്ടു​ന്ന​തി​ലൂ​ടെ ന്യൂ​മോ​ണി​യ, ആ​സ്ത​മ, വ​യ​റി​ള​ക്കം, കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ കു​റ​ക്കാ​നും കു​ഞ്ഞി​‍െൻറ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച​ക്ക്​ പി​ൻ​ബ​ല​മേ​കാ​നും സ​ഹാ​യി​ക്കു​ന്നു.

കുട്ടികളുടെ വളർച്ചക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് മുലപ്പാൽ. ഫോർമുല മിൽക്കിനേക്കാൾ പെട്ടെന്ന് ദഹിക്കുന്നതാണ് മുലപ്പാൽ. എത്രസമയം കുട്ടികളെ പാലൂട്ടണം, എങ്ങനെ പാലൂട്ടണം എന്നതെല്ലാം വിദഗ്ധരോട് ചോദിച്ച് മനസിലാക്കുക. അമിതമായി പാലൂട്ടാതിരിക്കാനും ശ്രദ്ധിക്കണം.

കംഗാരൂ കെയർ

കുട്ടികൾക്ക് ആരോഗ്യകരമായ ഭാരമുണ്ടാകാനും മറ്റും ഹൃദയമിടിപ്പ് കൃമീകരിക്കപ്പെടാനും ശ്വസനം ശരിയാകാനുമെല്ലാം കംഗാരൂ കെയർ സഹായിക്കും. കുഞ്ഞുങ്ങളെ നാപ്പി ധരിപ്പിച്ച ശേഷം നെഞ്ചോട് ചേർത്ത് കിടത്തുക. ഇത് കുഞ്ഞുങ്ങളുമായുള്ള ബോണ്ട് ശക്തമാക്കാൻ സഹായിക്കും. എന്നാൽ രക്ഷിതാക്കാൾ ഉറങ്ങിപ്പോകരുത്. കുഞ്ഞുങ്ങളുടെ മൂക്ക് അടഞ്ഞുപോകുന്നതരത്തിൽ പിടിക്കാതെ തല ചെരിച്ച് ചേർത്ത് കിടത്തുക. അപകട സാധയത ഇല്ലാതെയിരിക്കാൻ ശ്രദ്ധ നൽകണം.

കുഞ്ഞുങ്ങൾ ശരിയായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കുഞ്ഞുങ്ങളെ കിടത്തുന്ന റൂമിൽ ഉഷ്മാവ് ക്രമീകരിക്കുക. കുട്ടികളുടെ ശരീരോഷ്മാവ് ഇടക്കിടെ പരിോധിച്ച് അവ സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തുക. നനഞ്ഞ തുണികൾ കൃത്യമായി മാറ്റുക. കുഞ്ഞുങ്ങളെ തണുപ്പ് തട്ടാതെ പൊതിഞ്ഞ് സൂക്ഷിക്കുക.

സന്ദർശകരെ നിയന്ത്രിക്കാം

കുഞ്ഞ് ജനിച്ചെന്നറിഞ്ഞാൽ പിന്നെ സന്ദർശകരുടെ വരവാണ്. ആശുപത്രി തൊട്ട് സന്ദർശകർ തിക്കിത്തിരക്കും. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിന് സന്ദർശകരെ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തു നിന്ന് വരുന്നവർ കൊണ്ടുവരുന്ന രോഗങ്ങളെല്ലാം ചെറിയ കുഞ്ഞുങ്ങൾക്ക് പ്രതിരോധിക്കാനാകില്ല. കുഞ്ഞൊന്ന് വലുതായ ശേഷം മാത്രം സന്ദർശകരെ അനുവദിക്കുക. കുഞ്ഞിനെ എടുക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. വീട്ടിലെ അന്തരീക്ഷം വൃത്തിയായി സൂക്ഷിക്കണം.

പ്രശ്നങ്ങളും അസുഖങ്ങളും നേരത്തെ തന്നെ തിരിച്ചറിയുകയും പെട്ടെന്ന് ഡോക്റുടെ സഹായം തേടുകയും വേണം.

ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​വ​ജാ​ത​ശി​ശു പ​രി​ച​ര​ണ രം​ഗ​ത്തു​ണ്ടാ​യ വ​ള​ർ​ച്ച വ​ള​രെ​യ​ധി​കം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഒ​രു കി​ലോ​യി​ൽ താ​ഴെ ഭാ​ര​ത്തോ​ടു കൂ​ടി ജ​നി​ക്കു​ന്ന 90 ശ​ത​മാ​നം കു​ട്ടി​ക​ളും 1960ക​ളി​ൽ മ​രി​ക്കു​ക​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ജോ​ൺ എ​ഫ്. കെ​ന്ന​ഡി​യു​ടെ മ​ക​ൻ 1963ൽ ​അ​തി​പ്ര​ശ​സ്ത​മാ​യ ബോ​സ്​​റ്റ​ൺ ആ​ശു​പ​ത്രി​യി​ൽ പി​റ​ന്ന്​ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രി​ക്കു​മ്പോ​ൾ ര​ണ്ടു കി​ലോ​യി​ൽ കൂ​ടു​ത​ൽ ഭാ​രം ഉ​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​ന് ആ​വ​ശ്യ​മാ​യ വെൻറി​ലേ​റ്റ​റോ ശ്വാ​സ​കോ​ശ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന മ​രു​ന്നു​ക​ളോ അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ന്ന് കേ​ര​ള​ത്തി​ലെ മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ സു​ല​ഭ​മാ​ണ്.

സ​മ​യ​ത്തി​നു മു​േ​മ്പ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു പ്ര​ത്യേ​കി​ച്ച് (എ​ട്ടു മാ​സം തി​ക​യാ​തെ) ജ​നി​ക്കു​ന്ന​വ​ർ​ക്ക് ചി​ല പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ഴ്ച, കേ​ൾ​വി എ​ന്നി​വ​ക്ക്​ ബു​ദ്ധി​മു​ട്ടും വ​ള​ർ​ച്ച​ക്ക്​ കാ​ല​താ​മ​സ​വും വ​രാം. എ​ന്നാ​ൽ, എ​ല്ലാ കു​ഞ്ഞു​ങ്ങ​ളും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്നി​ല്ല. ലോ​കം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​ക​ളാ​യ ഐ​സ​ക്​ ന്യൂ​ട്ട​ൻ, ആ​ൽ​ബ​ർ​ട്ട്​ ഐ​ൻ​സ്​​റ്റൈ​ൻ, മാ​ർ​ക്ക് ട്വ​യി​ൻ, പാ​ബ്ലോ പി​ക്കാ​സോ, മു​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്​​റ്റ​ൻ ച​ർ​ച്ചി​ൽ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ൾ അ​ങ്ങ​നെ ജ​നി​ച്ച​വ​രാ​ണ്.

സ​മ​യ​ത്തി​നു മു​മ്പ് ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളോ​ട് കൂ​ടു​ത​ൽ സം​സാ​രി​ച്ചും, അ​വ​രെ പാ​ട്ടു​ക​ൾ പാ​ടി കേ​ൾ​പ്പി​ച്ചും, വ്യ​ത്യ​സ്ത ശ​ബ്​​ദ​ങ്ങ​ൾ കേ​ൾ​പ്പി​ച്ചും, വി​വി​ധ നി​റ​ങ്ങ​ൾ കാ​ണി​ച്ചും വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും ക​രു​ത്തു പ​ക​ര​ണം. വ​ള​ർ​ച്ച​ക്ക്​ കാ​ല​താ​മ​സം വ​ന്നാ​ൽ അ​ത് നേ​ര​ത്തേ ക​ണ്ടെ​ത്തി അ​വ​രെ ചി​കി​ത്സി​ക്ക​ണം.നേ​ര​ത്തേ ജ​നി​ക്കു​ന്ന​ത് എ​ല്ലാ​യ്​​പോ​ഴും ത​ട​യാ​ൻ ക​ഴി​യണമെന്നി​ല്ല. എ​ന്നാ​ൽ, ശ​രി​യാ​യ ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും പ്ര​മേ​ഹം, ര​ക്ത​സ്രാ​വം തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ​യും ഒ​ര​ള​വു വ​രെ സാ​ധി​ക്കും.

തുടർ ചികിത്സകൾ ഒഴിവാക്കരുത്. പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിലും മടി കാണിക്കരുത്. കുട്ടികളുടെ വളർച്ച നിരന്തരം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുകയും വേണം. എല്ലാ കുഞ്ഞുങ്ങൾക്കും ഇത് ആവശ്യമാണെങ്കിലും സമയം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

(വിവരങ്ങൾക്ക് കടപ്പാട് ഡോ. സക്കീർ വി.ടി, ഡോ. റാണി ബഷീർ)

Tags:    
News Summary - How to take care of a premature baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.