വിഖ്യാത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ തനിക്ക് റാംസായ് ഹൻട് സിൻഡ്രോം ബാധിച്ചുവെന്നും മുഖം പാതി തളർന്നുപോയിയെന്നും അസുഖം ഭേദമാകാൻ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്ന് ആശംസിച്ചും പ്രാർഥിച്ചും രംഗത്തെത്തിയത്. മുഖത്തെ നാഡികളിലുണ്ടാകുന്ന വൈറസ് ബാധയാണ് അസുഖത്തിനിടയാക്കുന്നത്.
മുഖത്തെ നാഡികളിൽ ഉണ്ടാകുന്ന ഒരുതരം ചൊറി മൂലമാണ് അസുഖം വരുന്നത്. ചെവിക്ക് സമീപത്തായുള്ള മുഖ പേശികളിൽ വൈറസ് ബാധമൂലം ഞരമ്പ് പൊട്ടി പോലെയുള്ള കുമിളകൾ രൂപപ്പെടുന്നതാണ് രോഗം.
ചിലരിൽ ഈ കുമിളകൾ വേദനയുളവാക്കും. ഏത് ചെവിയുടെ ഭാഗത്തുള്ള നാഡിയെയാണ് ബാധിച്ചത്, ആ ഭാഗത്തെ മുഖം തളർന്നു പോകും. ചിലർക്ക് രോഗബാധയുണ്ടായ ഭാഗത്തെ ചെവിയുടെ കേൾവി നഷ്ടപ്പെട്ടേക്കാം.
ചിക്കൻപോക്സിന് കാരണമാകുന്ന വൈറസാണ് റാംസായ് ഹൻട് സിൻഡ്രോമും ഉണ്ടാക്കുന്നത്. ചിക്കൻപോക്സ് മാറിക്കഴിഞ്ഞും വൈറസ് നിങ്ങളുടെ ശരീരത്തിൽ നിലനിൽക്കാം. വർഷങ്ങൾക്ക് ശേഷം അത് വീണ്ടും സജീവമാകാം. അങ്ങനെ വന്നാൽ അത് നിങ്ങളുടെ മുഖപേശികളെ ബാധിക്കും. മുഖ പേശികൾക്ക് സ്ഥരമായി ഉണ്ടാകാവുന്ന തളർച്ച, കേൾവിക്കുറവ് തുടങ്ങിയ രോഗത്തിന്റെ അപകട സാധ്യതകളെ കൃത്യമായ ചികിത്സ വഴി തടയാം.
സാധാരണയായി ചുവന്ന പാടുകളും പരാലിസിസും ഓരേ സമയമാണ് ഉണ്ടാവുക. ചിലപ്പോൾ ഏതെങ്കിലും ഒന്ന് നേരത്തെ സംഭവിക്കുകയോ മറ്റ് ചിലപ്പോൾ ചുവന്ന പാടുകൾ ഉണ്ടാകാതിരിക്കുകയോ ചെയ്യാം
രോഗലക്ഷണങ്ങൾ കണ്ട് മൂന്നു ദിവസത്തിനുള്ളിൽ തന്നെ ചികിത്സ തേടിയാൽ ദീർഘകാലമുണ്ടാകാവുന്ന പ്രശ്നങ്ങളെ തടയാനാകും. കൃത്യസമയത്ത് ചികിത്സ തുടങ്ങിയാൽ രണ്ട് - മൂന്ന് ആഴ്ചകൾക്കുള്ളിൽ രോഗം ഭോദമാകും.
ചിക്കൻപോക്സ് വന്നവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ചിക്കൻപോക്സ് ഭേദമായാലും രോഗാണു വർഷങ്ങളോളം ശരീരത്തിൽ തുടരാം. ഇത് പിന്നീട് സജീവമായാണ് റാംസായ് ഹൻട് സിൻഡ്രോം ഉണ്ടാക്കുന്നത്.
പ്രായമായവരിലാണ് രോഗത്തിന് സാധ്യത കൂടുതൽ. സാധാരണയായി 60 വയസിന് മുകളിലുള്ളവർക്കാണ് രോഗം ബാധിക്കാറ്. രോഗം പകരുന്നതല്ല.
എന്നിവരുമായുള്ള സമ്പർക്കം കുമിളകൾ ഭേദമാകുന്നതു വരെ ഒഴിവാക്കുക
( കടപ്പാട്: മയോ ക്ലിനിക്ക് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.