ഇന്ന് പ്രമേഹം എന്ന അസുഖം പ്രായഭേദം, ലിംഗഭേദം എല്ലാവരിലും കണ്ട് വരുന്നു. പാരമ്പര്യമായി ഉണ്ടാകുന്നതിനേക്കാളും കൂടുതലായും ഇതൊരു ജീവിത ശൈലി രോഗമായി ഉണ്ടാകുമ്പോൾ ഇതിനെ പൂർണമായി മാറ്റുന്നതിനെപ്പറ്റിയുള്ള വഴികളെപ്പറ്റി ജനങ്ങൾക്കിടയിൽ വ്യക്തമായ ഒരു ധാരണ കണ്ടുവരുന്നില്ല. പ്രമേഹത്തെ കഴിഞ്ഞ ഒന്നര ദശാബ്ദമായി മെറ്റബോളിക് സർജറി വഴി ചികിൽസിച്ചുവരുന്ന തിരുവനന്തപുരം ലോർഡ്സ് ആശുപ്രതിയിലെ ചീഫ് ബാരിയാട്രിക് & മെറ്റബോളിക് സർജൻ ആയ പത്മശ്രീ. പ്രഫ. ഡോ. കെ.പി. ഹരിദാസ് മെറ്റബോളിക് സർജറി വഴിയുള്ള പ്രമേഹ ചികിത്സാ രീതിയെപ്പറ്റി കൂടുതൽ വിവരിക്കുന്നു. ഇന്ന് പരക്കെ പ്രചാരത്തിലുള്ള രണ്ട് ഓപ്പറേഷൻ രീതികളാണ് ബാരിയാട്രിക് സർജറി (ഒബീസിറ്റി സർജറി)യും മെറ്റബോളിക് സർജറിയും. മെറ്റബോളിക് ഡിസീസുകളായ പ്രമേഹം, രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പ് അടിയൽ, ഇതുമൂലം ഉണ്ടാകുന്ന പക്ഷാഘാതം (സ്ട്രോക്ക്) തുടങ്ങിയ രോഗങ്ങൾക്കുള്ള പരിഹാരമാർഗ്ഗം ആണ് മെറ്റബോളിക് സർജറി.
അമിതവണ്ണം, അതായത് ശരീര ഭാരവും ഉയരവും തമ്മിലുള്ള അനുപാതം (BMI) 35ന് കൂടുതൽ ഉള്ള ആളുകളിൽ പ്രത്യേകിച്ച് അനുബന്ധ അസുഖങ്ങൾ (കോമോർബിഡിറ്റിറ്റീസ്) ഉള്ളവർക്ക് മെറ്റബോളിക് സർജറി ഉപകാരപ്പെടും. ഇതിലൂടെ അമിതഭാരം കുറയ്ക്കുന്നതിനോടൊപ്പം അനുബന്ധ അസുഖങ്ങളും മാറ്റുവാൻ കഴിയുന്നു. എന്നാൽ പ്രമേഹം എന്ന കോമോർബിഡിറ്റിക് എല്ലാതരം വെയിറ്റ്ലോസ് സർജറിയും പരിഹാരമാകുന്നില്ല. ഇന്ന് മിനി ഗ്യാസ് ട്രിക് ബൈപാസ് (MGB) എന്ന മെറ്റബോളിക് സർജറി ആണ് പ്രമേഹം മാറ്റുന്നതിനായുള്ള സർജറി. പ്രമേഹ രോഗികളിൽ BMI 28ന് മുകളിൽ ആണെങ്കിൽ അവർക്ക് MGB സർജറി ലാപ്പറോ സ്കോപിക് വഴി ചെറുകുടലിന്റെ നീളം കുറച്ച് അഥവാ ബൈപാസ് ചെയ്തുകൊണ്ട് കഴിക്കുന്ന ആഹാരത്തിന്റെ ആഗീകരണം കുറച്ചുകൊണ്ട് പ്രമേഹം മാറ്റാൻ കഴിയുന്നു.
(പത്മശ്രീ. പ്രഫ. ഡോ. കെ.പി. ഹരിദാസ്)
ഏഷ്യൻ രാജ്യക്കാരിൽ പൊതുവെ പ്രമേഹരോഗികൾ കൂടുതലായി കാണപ്പെടുന്നു. അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിലും ആണ്. അതോടൊപ്പം ഹ്യദയസംബന്ധ രോഗികളും കൂടുതലാണ്. ഇത് ഏകദേശം മൊത്ത ജനസംഖ്യയുടെ 20% ആണ്. അതായത് രാജ്യത്തിന്റെ ശരാശരി ആയ 8% ന്റെ മൂന്ന് മടങ്ങാണ്. ഓവർവെയിറ്റ്, ഒബീസിറ്റി ഉള്ളവരിൽ 90% ആളുകളിലും പ്രമേഹവും അനുബന്ധ അസുഖങ്ങളും കാണപ്പെടുന്നു. അതുപോലെതന്നെ കുടവയർ (Central Obesity) വയറിന് അകത്തുള്ള അമിത കൊഴുപ്പ് അടിയൽ (Visceral Obesity) പ്രശ്നങ്ങളും കേരളീയരിൽ കൂടുതലായി കാണപ്പെടുന്നു. ഇത് ഹൃദ്രോഗങ്ങളുടെ പ്രധാന സൂചനയാണ്. അമിത ഭാരവും, പ്രമേഹവും അനിയന്ത്രിത ബി.പി., കൊഴുപ്പ് അടിയൽ എന്നിവ മാറ്റാനായുള്ള ഫലവത്തായുള്ള സർജറി ആണ് MGB. പ്രമേഹ രോഗികൾക്ക് സർജറിക്ക് മുമ്പ് തന്നെ പ്രമേഹം മാറ്റാൻ കഴിയുമോ എന്ന് പാൻക്രിയാസുമായ് ബന്ധപ്പെട്ട രക്ത പരിശോധന വഴി (C - Peptaid) വഴി മുന്നേകൂട്ടി പറയാൻ കഴിയും.
അമേരിക്കൻ ജനസാന്ദ്രതയിൽ മൂന്നിൽ ഒന്ന് ഭാഗവും അമിത വണ്ണക്കാരാണ്. അതിൽ 95% ആൾക്കാരിലും പ്രമേഹവും കാണപ്പെടുന്നു. കേരളത്തിന്റെ അവസ്ഥയും ഏകദേശം ഇതുപോലെതന്നെ ആണ്. പ്രമേഹ രോഗികൾ ഭൂരിഭാഗവും അമിത വണ്ണക്കാർ (BMI കൂടുതൽ) ആയിരിക്കും. ലീൻ ഡയബെറ്റിസ് 10% ആൾക്കാരിലും കാണപ്പെടുന്നു. യഥാസമയത്തുള്ള ചികിത്സകൾ പ്രമേഹരോഗത്തിന് നൽകിയില്ലെങ്കിൽ കാര്യമായ മസിൽമാസ്സ് (പ്രോട്ടീൻ മാസ്സ്) കുറഞ്ഞു വണ്ണം കുറഞ്ഞവരായും കാണപ്പെടും. നമ്മുടെ ഇടയിൽ അധികമായിക്കൊണ്ടിരിക്കുന്ന പ്രമേഹവും അമിതവണ്ണവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിന്റെ സർജിക്കൽ പരിഹാര മാർഗവും വിവരിക്കുന്ന ഈ ലേഖനം നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു.
വെബ്സൈറ്റ്: https://www.drharidas.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.