മലിനമായതും പഴകിയതുമായ ഭക്ഷണവും ജലവും കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. മലിനമായ ഭക്ഷണത്തിന്റെ അളവ് അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളുടെ തീവ്രതയും തരവും വ്യത്യാസപ്പെടുത്താം. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കുറ്റവാളികൾ സാധാരണയായി ദോഷകരമായ സൂക്ഷ്മാണുക്കളോ അല്ലെങ്കിൽ ഭക്ഷണം അഴുകുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷ രാസവസ്തുക്കളോ ആണ്.
" ഭക്ഷ്യവിഷം " എന്ന പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം ഈ കേസുകളിൽ ഭൂരിഭാഗവും ബാക്ടീരിയ, വൈറസുകൾ തുടങ്ങിയ രോഗകാരികളാൽ പ്രേരിപ്പിക്കുന്നതാണ്, പ്രകൃതിയിൽ ഉണ്ടാകുന്നതോ കൃത്രിമ വിഷവസ്തുക്കളോ അല്ല. അലർജിക് റിയാക്ഷൻസ് പോലുള്ള ഭക്ഷണത്തോടുള്ള അസാധാരണ പ്രതികരണങ്ങുളടെ ഫലമാണ് ചില കേസുകൾ. ഭക്ഷ്യവിഷബാധയുടെ ആഘാതം കുറച്ചുകാലമാണ്, സാധാരണയായി 3 ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കും.
ഭക്ഷ്യ വിഷബാധയുണ്ടെന്ന് അറിയാൻ കുറച്ചു ലക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് അറിയാം.....
1) വയറുവേദനയും മലബന്ധവും
ശരീരത്തിലെ ദോഷകരമായ സൂക്ഷ്മാണുക്കൾ ആമാശയത്തിലും കുടലിലും വീക്കം ഉണ്ടാക്കുന്ന വിഷ പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്നു, ഇത് വേദനയ്ക്കും മലബന്ധത്തിനും കാരണമാകുന്നു.
2) വയറിളക്കം
ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണ ലക്ഷണമാണ് വയറിളക്കം. ഇടയ്ക്കിടെയുള്ള ജലമയമായ മലവിസർജനം ഇത് മൂലം ഉണ്ടാകുന്നു. വെള്ളത്തെയും മറ്റ് ദഹന പ്രക്രിയ ദ്രാവകങ്ങളെയും റി അബ്സോർബ് ചെയ്യുന്നതിൽ നിന്നും വിക്കം തടയുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്.
3)തലവേദന
ഭക്ഷ്യവിഷബാധ മൂലം ക്ഷീണം, ശരീരത്തിലെ വെള്ളം വറ്റൽ എന്നിവ തലവേദനയിലേക്ക് നയിക്കും. ശരീരത്തിലെ വെള്ളം നക്ഷ്ടപ്പെടുന്നത് കാരണം തലച്ചോർ താത്കാലികമായി ചുരുങ്ങും, ഇത് കാരണമാണ് തലവേദനയുണ്ടാകുന്നത്.
4)ചർദ്ദി
ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണമാണ് ഛർദ്ദി. ശരീരം വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത് വയറിലെ ഉള്ളടക്കം വായിലൂടെ പുറന്തള്ളുന്നു.
5)പനിയും വിറയലും
പനി ഉണ്ടാക്കുന്ന പൈറോജൻ എന്ന പദാർത്ഥം ശരീരത്തിന്‍റെ താപനില ഉയർത്തുന്നു. ഇത് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ ശരീരം വിറയ്ക്കുന്നു, അതിന്‍റെ ഫലമായി തണുപ്പ് അനുഭവപ്പെടുന്നു.
ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്. ഇത് കൂടാതെ മറ്റ് ലക്ഷണങ്ങളും ഇതിനുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.