ഡോ. എസ്.കെ. സുരേഷ്കുമാറിന് അംഗീകാരം

 ചെന്നൈ: പ്രമേഹബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. എസ്.കെ. സുരേഷ്കുമാറിന് അംഗീകാരം. ആറാമത് വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഡയബറ്റ്സ് ഇന്ത്യയുടെ ഭാഗമായി ഡയബറ്റ്സ് ഇന്ത്യ അസോസിയേഷനും യു.എസ്.വി ലിമിറ്റഡും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡയബറ്റ്സ് അവേര്‍നെസ് ഇനിഷ്യേറ്റീവ് അവാര്‍ഡ്-2015 ആണ് അദ്ദേഹത്തിന് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 25 പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. കേരളത്തില്‍നിന്നുള്ള ഏക ജേതാവാണ് സുരേഷ്കുമാര്‍. പ്രശസ്തിപത്രവും ശില്‍പവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

തിരുവനന്തപുരം ആനയറ സ്വദേശിയായ എസ്.കെ. സുരേഷ്കുമാര്‍ 10 വര്‍ഷമായി കോഴിക്കോട്ടാണ് താമസിക്കുന്നത്. ഏഴു വര്‍ഷമായി ഇഖ്റ ഹോസ്പിറ്റലില്‍ ഡയബറ്റോളജിസ്റ്റാണ്. വിവിധ പത്രമാസികകളിലും ആരോഗ്യ മാസികകളിലും ആരോഗ്യ പംക്തികള്‍ എഴുതിവരുന്നു. ഇന്‍റര്‍നാഷണല്‍ ഡയബറ്റ്സ് ഫെഡറേഷന്‍െറയും ഡോ. മോഹന്‍സ് ഡയബറ്റ്സ് സ്പെഷ്യാലിറ്റീസ് സെന്‍ററിന്‍െറയും ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷണല്‍ ഡയബറ്റ്സ് എജ്യുക്കേഷന്‍ പ്രോഗ്രാമിന്‍െറ കേരളത്തിലെ രണ്ട് കേന്ദ്രങ്ങളിലൊന്ന് കോഴിക്കോട്ട് മൂന്നുവര്‍ഷമായി നടത്തിവരുന്നത് ഡോ. സുരേഷ്കുമാറാണ്. 2014ലെ മികച്ച പ്രമേഹബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റ്സ് ഇന്‍ ഇന്ത്യ (ആര്‍.എസ്.എസ്.ഡി.ഐ) ഏര്‍പ്പെടുത്തിയതാണ് പുരസ്കാരവും സുരേഷ് കുമാറിന് ലഭിച്ചിരുന്നു.

പത്നി: പി.കെ. സിന്ധു (ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട്). മക്കള്‍: വൈശാഖ്, വൈഷ്ണവ് (ഇരുവരും റാസല്‍ഖൈമയില്‍ മെഡിസിന്‍ വിദ്യാര്‍ഥികള്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.