കോഴിക്കോട്: മുമ്പ് 50 ശതമാനം കാന്‍സറിനും കാരണം പുകയിലയായിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം ഭക്ഷണമേറ്റെടുത്തിരിക്കുന്നു. 35 മുതല്‍ 50 ശതമാനം വരെ കാന്‍സറുകള്‍ക്ക് കാരണം മാറിയ ഭക്ഷണരീതികളാണ്. മാംസാഹാരം കൂടുതല്‍ കഴിക്കുന്നത് (പ്രധാനമായും ചുവന്ന മാംസങ്ങളായ ബീഫ്, മട്ടന്‍ എന്നിവ) കാന്‍സറിനിടയാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചതായി പ്രതീക്ഷാ മുഖ്യ രക്ഷാധികാരിയും കാന്‍സര്‍രോഗ വിദഗ്ധനുമായ ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.
ചുട്ടെടുത്ത മാംസങ്ങള്‍, കരിച്ച ഭക്ഷണം, ഫാസ്റ്റ്ഫുഡ്, നിറം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ കാന്‍സറിനിടയാക്കും. കീടനാശിനികളുപയോഗിച്ച പച്ചക്കറികള്‍ കാന്‍സര്‍ ഉണ്ടാക്കുമെന്ന ബോധം ജനങ്ങളില്‍ നന്നായി വളര്‍ന്നിട്ടുണ്ട്. അതിനാല്‍ ജൈവ പച്ചക്കറികള്‍ കൂടുതല്‍ ഉണ്ടാക്കാന്‍ ആളുകള്‍ തയാറാകുന്നു. ഇതേ ബോധവത്കരണം നിറം ചേര്‍ത്ത ഭക്ഷണത്തിന്‍െറ കാര്യത്തിലും വേണം. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ആളുകളെ രോഗികളാക്കുന്നു.
കോഴിക്കോടിന്‍െറ പ്രധാന ഭക്ഷണമായ പൊറോട്ടയും ബീഫും കാന്‍സറിന്‍െറ ഉറവിടങ്ങളാണ്. സംസ്കരിച്ച ഗോതമ്പാണ് പൊറോട്ട നിര്‍മിക്കാനുപയോഗിക്കുന്ന മൈദ. ഇതില്‍ നാരിന്‍െറ അംശമില്ല. അന്നജം കൂടുതലാണ്. ഇത് കൂടുതല്‍ കഴിക്കുന്നത് കാന്‍സറിനിടയാക്കും.
ധാരാളം സംഘടനകളും ബോധവത്കരണവും നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ കൂടിവരികയാണ്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 133 പേര്‍ക്ക് കാന്‍സറുണ്ട്. അതില്‍ 50 ശതമാനം ഭക്ഷണവും 30 ശതമാനം പുകയിലയും 10 ശതമാനം അന്തരീക്ഷവും 10ല്‍ താഴെ പാരമ്പര്യവുമാണ്. സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ സ്തനാര്‍ബുദമാണ്. ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ എന്നീ സ്ത്രൈണ ഹോര്‍മോണുകളിലെ വ്യതിയാനമാണ് ഇതിനിടയാക്കുന്നത്.
40 വയസ്സിന് മുകളിലാണ് സ്തനാര്‍ബുദം കൂടുതല്‍ കാണുന്നത്. സ്തനാര്‍ബുദം കൂടുന്നതിന് കാരണം ആദ്യ പ്രസവം 30 വയസ്സിന് മുകളിലേക്ക് നീട്ടുന്നതാണെന്ന് നാരായണന്‍കുട്ടി വാര്യര്‍ പറയുന്നു. 30 വയസ്സിന് താഴെ പ്രസവം നടക്കുകയും കൂടുതല്‍ കാലം മുലയൂട്ടുകയും ചെയ്യുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറയും.
നേരത്തെ ഋതുമതിയാകുന്നതും വൈകി ആര്‍ത്തവ വിരാമം സംഭവിക്കുന്നതും സ്തനാര്‍ബുദത്തിനിടയാക്കുന്നു. ഈ രണ്ട് പ്രതിഭാസവും ജീവിതശൈലീ മാറ്റം കൊണ്ടുണ്ടായതാണ്. വ്യായാമമില്ലാത്ത ജീവിതവും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് നേരത്തെ ഋതുമതിയാകുന്നതിനും വൈകി ആര്‍ത്തവ വിരാമത്തിനിടയാക്കുന്നതും. തീരെ കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്കും സ്തനാര്‍ബുദത്തിന് സാധ്യതയുണ്ട്.
ശ്വാസകോശം, ആമാശയം, വന്‍കുടല്‍, വായ എന്നിവയിലെ കാന്‍സര്‍ എന്നിവയാണ് പുരുഷന്മാരില്‍ കൂടുതലായി കാണുന്നത്. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ആമാശയം, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സറാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്നത്.
കാന്‍സറില്‍ 60 ശതമാനവും ഭേദമാക്കാവുന്നവയാണ്. കാന്‍സറിന് മാത്രമായി ലക്ഷണമില്ല. കാന്‍സര്‍ പിടിപെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവര്‍ത്തിയിലുണ്ടാകുന്ന മാറ്റം രോഗലക്ഷണമായി അനുഭവപ്പെടുന്നു.
വിശപ്പില്ലായ്മ, ശരീരം മെലിഞ്ഞുവരിക, തൂക്കം കുറയുക, തുടര്‍ച്ചയായ പനി, ക്ഷീണം, വേദന, വിട്ടുമാറാത്ത ചുമ, രക്തസ്രാവം, ഉണങ്ങാത്ത വ്രണം, ശരീരത്തിലെ മുഴകള്‍, മലബന്ധം അല്ളെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന, തൊലിയിലെ മറുകിലുള്ള വ്യത്യാസം എന്നിവ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. ഇവ മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം.
നേരത്തെ കണ്ടത്തെിയാല്‍ രോഗം ഭേദമാക്കാനാകും. ഇപ്പോള്‍ അവയവം നീക്കംചെയ്യുന്നതിനുപകരം കാന്‍സര്‍ ബാധിത സെല്ലുകളെമാത്രം നശിപ്പിക്കുന്ന ചികിത്സകളുണ്ട്. കൃത്യമായി കാന്‍സറസ് സെല്ലുകളെ മാത്രം തെരഞ്ഞുപിടിച്ച് റേഡിയേഷന്‍ നല്‍കാം. കാന്‍സര്‍ സെല്ലുകളെമാത്രം നശിപ്പിക്കുന്ന കീമോ തെറപ്പിയായ ടാര്‍ഗെ കഡ്തെറപ്പി, ഇഞ്ചക്ഷന്‍ അല്ലാതെ ഗുളിക രൂപത്തിലുള്ള കീമോ എന്നിവയുണ്ട്.
ടാര്‍ഗുഡ് തെറാപ്പി മുടികൊഴിച്ചില്‍, ശരീരം മെലിയല്‍ എന്നിവയില്‍നിന്ന് രോഗികള്‍ക്ക് സംരക്ഷണം നല്‍കും.
പാര്‍ശ്വഫലങ്ങളില്ലാതെ രോഗം ഭേദമാക്കുന്നതിലാണ് പ്രതീക്ഷ ശ്രദ്ധചെലുത്തുന്നതെന്നും ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കാനുള്ള ബോധവത്കരണ ക്ളാസുകള്‍ പ്രതീക്ഷ നടത്തുന്നുണ്ടെന്നും ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.