സോള്‍: അപകടകരമായ മെര്‍സ് വൈറസ് അതിവേഗം പടര്‍ന്നുതുടങ്ങിയതോടെ ദക്ഷിണ കൊറിയ ഭീതിയില്‍. 2012ല്‍ സൗദി അറേബ്യയില്‍ ആദ്യമായി കണ്ടത്തെിയ വൈറസ് നിയന്ത്രണ വിധേയമായെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഏഷ്യന്‍ രാജ്യത്ത് വ്യാപകമായി കണ്ടത്തെിയിരിക്കുന്നത്.
ബഹ്റൈനില്‍നിന്ന് എത്തിയ ദക്ഷിണ കൊറിയന്‍ പൗരനിലാണ് ആദ്യമായി രോഗം കണ്ടത്തെിയത്. ഇയാള്‍ക്ക് ചികിത്സ നല്‍കിയ ആശുപത്രിയിലുണ്ടായിരുന്ന 18 ഓളം പേരിലേക്ക് രോഗം പടരുകയായിരുന്നു.
ഇവരുമായി ഇടപഴകിയവരെന്നു കരുതുന്ന 700 ഓളം പേരെ ഒറ്റക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രാജ്യം നിതാന്ത ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
നാലു വര്‍ഷത്തിനിടെ ലോകത്ത് 1,150 പേരിലാണ് രോഗം കണ്ടത്തെിയത്. ഇവരില്‍ 427 പേര്‍ മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.