കൃത്രിമ കാല്‍മുട്ട് ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം: ആധുനിക കൃത്രിമ കാല്‍മുട്ട് (ട്രയാത്തിലോണ്‍ എക്സ്^3) ഉപയോഗിച്ച് നടത്തിയ ആദ്യ ശസ്ത്രക്രിയ വിജയകരം. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മേധാവി ഡോ. മുഹമ്മദ് നസീറിന്‍െറ നേതൃത്വത്തില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം സ്വദേശിയായ 76കാരിയുടെ കാല്‍മുട്ടാണ് മാറ്റിവെച്ചത്.

പരമ്പരാഗത കൃത്രിമ കാല്‍മുട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലാണ് ട്രയാത്തിലോണ്‍ എക്സ്^3 മുട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ രോഗിയുടെ മുട്ടുകള്‍ക്ക് സ്വഭാവിക ചലനം സാധ്യമാകും. 130 മുതല്‍ 140 ഡിഗ്രി വരെ മടക്കാനും കഴിയും. പോളിയത്തെിലീന്‍ പദാര്‍ഥം കൊണ്ട് നിര്‍മിച്ചതിനാല്‍ 95 ശതമാനം വരെ തേയ്മാനം നിയന്ത്രിക്കാനാവും.

കൃത്രിമ മുട്ടുകള്‍ 30 വര്‍ഷത്തോളം തകരാറുകള്‍ കുടാതെ നിലനില്‍ക്കും. ശസ്ത്രക്രിയക്ക് തൊട്ടടുത്ത ദിവസം തന്നെ നടക്കുവാനും പത്താം ദിവസം മുതല്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാനും രോഗിക്ക് സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.