മനുഷ്യായുസ്സിന് പരിധിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്: ആയുര്‍ദൈര്‍ഘ്യം കൂട്ടാനാവുമെന്ന മനുഷ്യന്‍െറ പ്രതീക്ഷ അസ്ഥാനത്താണെന്ന വാദവുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്ത്. നൂറു വയസ്സിലധികം ജീവിക്കുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായത് 20ാം നൂറ്റാണ്ടിലാണ്. ചികിത്സാരംഗം കൂടുതല്‍ പുരോഗമിക്കുന്നതോടെ മനുഷ്യായുസ്സിന്‍െറ പരിധി ഒഴിവാക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, നിത്യത എന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കാനാവില്ളെന്നാണ് ന്യൂയോര്‍ക് സിറ്റി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിനിലെ ജനിതക ശാസ്ത്രജ്ഞനായ ജാന്‍ വിജഗിന്‍െറ നേതൃത്വത്തിലെ ശാസ്ത്രജ്ഞര്‍ പുതിയ പ്രബന്ധത്തില്‍ വാദിക്കുന്നത്.

വാര്‍ധക്യത്തിന് കാരണമാവുന്ന ജീനുകളെ അമര്‍ച്ച ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ചെറുജീവികളുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ ശാസ്ത്രത്തിനായിട്ടുണ്ട്. ഈ രീതിയില്‍ മനുഷ്യായുസ്സും വര്‍ധിപ്പിക്കാനാവുന്നതേയുള്ളൂ എന്ന വാദത്തെ ജാന്‍ വിജഗ് തള്ളുന്നു. മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന് കാരണമാകുന്ന അസംഖ്യം ജീനുകളുണ്ടെന്നും ഏതെങ്കിലും ഒരു ജീനിന്‍െറ പ്രശ്നം പരിഹരിച്ചതുകൊണ്ട് മാത്രം വാര്‍ധക്യത്തെ തടയാനാവില്ളെന്നും നാച്വര്‍ മാസിക പ്രസിദ്ധീകരിച്ച പഠനത്തില്‍ ജാന്‍ വിജഗ് വാദിക്കുന്നു.

എന്നാല്‍, ജാന്‍ വിജഗിന്‍െറ വാദം ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി നിരവധി ശാസ്ത്രജ്ഞര്‍ രംഗത്തത്തെി. ചികിത്സാരംഗത്ത് ഭാവിയിലുണ്ടായേക്കാവുന്ന മുന്നേറ്റങ്ങള്‍ ഗൗനിക്കാതെയാണ് ജാന്‍ വിജഗ് തന്‍െറ വാദം ഉയര്‍ത്തുന്നതെന്ന് കാലിഫോര്‍ണിയയിലെ സെന്‍സ് റിസര്‍ച് ഫൗണ്ടേഷനിലെ ഓബ്രി ഡി ഗ്രെ വിലയിരുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.