വാഷിങ്ടൺ: മാസങ്ങളായി കഠിനമായ വയറുവേദനയാൽ വിഷമിക്കുകയായിരുന്നു കയ്ല രേഹൻ എന്ന 30കാരി. ഒപ്പം നീർവീക്കവും ശ്വാസംമുട്ടും. ഭാരം അടിക്കടി കൂടിക്കൂടിവരുന്നു. പണി പതിനെട്ടും പയറ്റിയിട്ടും ഒരു ഇഞ്ചുപോലും ഭാരം കുറഞ്ഞില്ല. വയറുവീർത്തു വരുന്നതുകണ്ട് ഗർഭിണിയാണോയെന്ന് ചോദിച്ചവരും നിരവധി. രേഹെൻറ അണ്ഡാശയത്തിൽ വളർന്ന ഭീമാകാരമായ മുഴയായിരുന്നു (ഒരിനം നീരു നിറഞ്ഞ സിസ്റ്റ്) എല്ലാത്തിനും കാരണമെന്ന് പിന്നീട് ഡോക്ടർമാർ കണ്ടെത്തി.
ഇക്കഴിഞ്ഞ മേയിൽ അലബാമയിലെ മോൺഡ്ഗോമറി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടെ വത്തക്കയുടെ വലുപ്പത്തിലുള്ള മുഴ പുറത്തെടുത്തു. 22 കിലോയായിരുന്നു അതിെൻറ ഭാരം. മുഴ നീക്കംചെയ്തതോടെ രേഹെൻറ ശരീരഭാരം താനേ കുറഞ്ഞു. അത്ര എളുപ്പമാ യിരുന്നില്ല ശസ്ത്രക്രിയയെന്നും അവർ ഒാർക്കുന്നു. ഒരുവർഷത്തിലേറെയായി മുഴ അവരുടെ അണ്ഡാശയത്തിലുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ കരുതുന്നത്. എന്തായാലും രേഹൻ ഇപ്പോൾ ഹാപ്പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.