ജനീവ: ലോകത്ത് എയ്ഡ്സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവർഷം ലോകവ്യാപകമായി 30 ലക്ഷം ആളുകൾ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പ്രതിവർഷം 20ൽ ഒരാൾ ആൽക്കഹോൾ ഉപയോഗംവഴി മരിക്കുന്നുവെന്നാണ് കണ്ടെത്തൽ. മദ്യപിച്ച് വാഹനമോടിക്കൽ, മദ്യപിച്ച് അക്രമാസക്തരാവുക, മദ്യപാനം വഴിയുണ്ടാകുന്ന രോഗങ്ങൾ എന്നിവയാണ് മരണകാരണങ്ങളിൽ പ്രധാനം. മദ്യപിക്കുന്നയാൾ സ്വന്തം വീടുകളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. വ്യക്തിയുടെ മാനസിക ആരോഗ്യത്തെ അത് സാരമായി ബാധിക്കുന്നു.
പക്ഷാഘാതം, അർബുദം പോലുള്ള രോഗങ്ങൾക്കിടയാക്കുന്നുവെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനോം ഖിബ്രയേസസ് ചൂണ്ടിക്കാട്ടി. ആരോഗ്യത്തിലൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇത്തരം വിപത്തുകൾ തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിലയിരുത്തി. 2016ൽ ആഗോളവ്യാപകമായി എയ്ഡ്സ് ബാധിച്ച് 1.8 ശതമാനം ആളുകളാണ് മരിച്ചത്. റോഡപകടങ്ങളിൽ 2.5 ശതമാനത്തിനും സംഘർഷങ്ങളിൽ പെട്ട് എട്ടു ശതനമാനത്തിനും ജീവൻ നഷ്ടപ്പെട്ടു. എന്നാൽ മദ്യപാനം കവർന്നെടുത്ത ജീവനുകൾ 5.3 ശതമാനമാണ്. ലോകത്ത് 23.7കോടി പുരുഷന്മാരും 4.6 കോടി സ്ത്രീകളും ആൽക്കഹോൾ ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്നും സംഘടന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.