ലണ്ടൻ: കൈകൾ സോപ്പിേട്ടാ ഹാൻഡ്വാഷുകൾ ഉപയോഗിച്ചോ കഴുകിയാൽ ശരീരം രോഗാണുമുക് തമായി എന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായി ശാസ്ത്രലോകം. മനുഷ്യെൻറ അന്നന ാളത്തിൽ മാത്രം നിലവിൽ കണ്ടെത്തിയവക്ക് പുറമെ 2000ത്തോളം ബാക്ടീരിയകളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ബ്രിട്ടനിലെ യൂറോപ്യൻ മോളിക്യുലാർ ബയോളജി ലബോറട്ടറിയിലെയും വെൽകം സന്ഗർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിറകിൽ.
എന്നാൽ, പുതിയ കണ്ടെത്തലിെൻറ പശ്ചാത്തലത്തിൽ പുതിയ രോഗങ്ങളെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും മറിച്ച്, നിലവിൽ അന്നനാളവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്ക് ഇത് സഹായകമാകുമെന്നുമാണ് ഗവേഷകർ പറയുന്നത്. കണ്ടെത്തൽ ജീവാണുക്കളെക്കുറിച്ചുള്ള പഠനത്തിന് സഹായകമാകുമെന്നും പറയുന്നു. പ്രശസ്ത ശാസ്ത്രമാസികയായ ‘നാച്വറി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവിൽ മനുഷ്യശരീരത്തിലെ അന്നനാളത്തിൽനിന്ന് മാത്രം വേർതിരിച്ചിട്ടുള്ള ബാക്ടീരിയകളെ പൊതുവായി ‘ഗട്ട് മൈക്രോബയോട്ട’ എന്നാണ് വിളിക്കുന്നത്. ഇവയിൽ ശരീരത്തിെൻറ ആരോഗ്യത്തെ സഹായിക്കുന്ന ബാക്ടീരിയകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലോകത്തിൽ വിവിധ ഭാഗങ്ങളിലായി നിരവധി ഗവേഷണങ്ങൾ നടന്നുവരുകയാണ്. ഇത്തരം ബാക്ടീരിയകളുടെ ജനിതകഘടനയെക്കുറിച്ചുള്ള പഠനങ്ങളും ഇവയുടെ പുനഃക്രമീകരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമാണ് ഏറെയും നടക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ അന്നനാളങ്ങളിൽ കാണുന്ന ബാക്ടീരിയകൾ തമ്മിലുള്ള വ്യത്യാസവും അതിെൻറ കാരണങ്ങളും ഒരു പ്രധാന പഠന വിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.