ഇന്ത്യയിൽ പ്രായ പരിധി ബന്ധിതമായ അർബുദ രോഗ നിരക്ക് വർധിക്കുന്നില്ലെന്ന് പഠനം. അർബുദ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ജനസംഖ്യ വർധിക്കുന്നതിനാൽ ശരാശരി നിരക്കിൽ 26 വർഷമായി മാറ്റം ഉണ്ടാകുന്നില്ലെന്നാണ് 100 ഇന്ത്യൻ സ്ഥാപനങ്ങളിലെ മെഡിക്കൽ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശരാശരി ഇന്ത്യക്കാരുടെ ആയുർദൈർഘ്യം കൂടിയതും അർബുദ നിരക്ക് വർധിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പഠനം പറയുന്നു. 1990 മുതൽ 2016 വരെ കാലഘട്ടമാണ് പഠനത്തിന് വിധേയമാക്കിയത്. പ്രമുഖ മെഡിക്കൽ ജേണലായ ലാൻസെറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ഗർഭാശയഗള അർബുദം ഒഴികെ മറ്റു കാൻസറുകളുടെ എണ്ണം മിസോറാമിലൊഴികെ ഇന്ത്യയിൽ കുറഞ്ഞു വരികയാണ്. എന്നാൽ അർബുദ മരണങ്ങളിൽ കുറവില്ല. ഇത് തെളിയിക്കുന്നത് അർബുദ ബാധ നേരത്തെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നോ ചികിത്സാ ചെലവ് വർധിക്കുന്നുവെന്നോ ആണ്.
നിലവിൽ അർബുദ അതിജീവന നിരക്ക് 20 മുതൽ 30 ശതമാനത്തിലാണുള്ളത്. അതായത് രോഗ ബാധിതർ ചികിത്സക്ക് എത്തുന്നത് മൂന്നമത്തേതോ നാലാമത്തേയോ ഘട്ടത്തിലാണ്. അർബുദം നേരത്തെ കണ്ടെത്തുകയാെണങ്കിൽ 80 ശതമാനവും ഭേദമാക്കാൻ സാധിക്കും.
2016 ൽ ഇന്ത്യയിൽ വർധിച്ചു വരുന്ന അർബുദ ഇനങ്ങളിൽ ആമാശയ കാൻസറാണ് മുൻപന്തിയിൽ നിൽക്കുന്നത്. സ്ത്രീകളിലും പുരുഷൻമാരിലും നടത്തിയ പഠനത്തിൽ ഒമ്പത് ശതമാനം വളർച്ചയാണ് ആമാശയ അർബുദത്തിനുള്ളത്. സ്തനാർബുദം 8.2 ശതമാനം, ശ്വാസകോശ അർബുദം 7.5 , വായിെല അർബുദം7.2, അന്നനാള അർബുദം 6.8, കുടലിെല അർബുദം 5.8, രക്താർബുദം 5.2, ഗർഭാശയ ഗള അർബുദം 5.2 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ പ്രത്യേക പ്രായത്തിനിടയിൽ ഉള്ളവരിൽ സ്തനാർബുദ ബാധ 39.1 ശതമാനം വർധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.
അർബുദത്തെ അപേക്ഷിച്ച് ഹൃദയാഘാതമാണ് കൂടുതൽ മരണങ്ങൾക്ക് ഹേതുവാകുന്നത്. 2016 ലെ കണക്കനുസരിച്ച് 2.8 കോടി ജനങ്ങൾ മരിച്ചത് ഹൃദയാഘാതം മൂലമാണ് എന്നും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.