ചിക്കൻപോക്‌സ്: ജാഗ്രത വേണമെന്ന്​ ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ചി​ക്ക​ൻ​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

വാ​യു വ​ഴി​യാ​ണ് ചി​ക്ക​ൻ​പോ​ക്‌​സ് വൈ​റ​സ് പ​ക​രു​ന്ന​ത്. അ​സൈ​ക്ലോ​വീ​ർ എ​ന്ന ആ​ൻ​റി​വൈ​റ​ൽ മ​രു​ന്ന് രോ​ഗാ​രം​ഭം മു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് രോ​ഗം വേ​ഗം ഭേ​ദ​മാ​കാ​നും രോ​ഗ​തീ​വ്ര​ത കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

പ​നി, ശ​രീ​ര​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, ന​ടു​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ​ല​ക്ഷ​ണം. തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ൽ കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. നാ​ല് ദി​വ​സം മു​ത​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​മി​ള​ക​ൾ താ​ഴ്ന്നു​തു​ട​ങ്ങും. ഗ​ർ​ഭി​ണി​ക​ളി​ൽ ആ​ദ്യ​ത്തെ മൂ​ന്നു​മാ​സ​ത്തെ കാ​ല​യ​ള​വി​ൽ രോ​ഗം പി​ടി​പെ​ട്ടാ​ൽ ഗ​ർ​ഭം അ​ല​സാ​നും ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്​ വൈ​ക​ല്യ​മു​ണ്ടാ​കാ​നും ഭാ​ര​ക്കു​റ​വു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഉ​പ്പു​വെ​ള്ളം ക​വി​ളി​ൽ കൊ​ള്ളു​ന്ന​ത് വാ​യി​ലു​ണ്ടാ​കു​ന്ന കു​മി​ള​ക​ളു​ടെ ശ​മ​ന​ത്തി​ന് സ​ഹാ​യി​ക്കും.

ശ​രീ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ന​ഖ​ങ്ങ​ൾ വെ​ട്ടി, കൈ​ക​ൾ ആ​ൻ​റി ബാ​ക്ടീ​രി​യ​ൽ സോ​പ്പു​പ​യോ​ഗി​ച്ച് ശു​ചി​യാ​ക്ക​ണം. രോ​ഗി​ക്ക് കു​ടി​ക്കാ​ൻ ധാ​രാ​ളം വെ​ള്ളം ന​ൽ​ക​ണം.

ഏ​ത് ആ​ഹാ​ര​വും ക​ഴി​ക്കാം. വാ​യു സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ൽ വി​ശ്ര​മി​ക്ക​ണം. ചി​ക്ക​ൻ പോ​ക്‌​സി​ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ല​ഭ്യ​മാ​ണ്. ഫ​ല​പ്ര​ദ​മാ​യ ആ​ൻ​റി​വൈ​റ​ൽ മ​രു​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം യ​ഥാ​സ​മ​യം ക​ഴി​ച്ചാ​ൽ രോ​ഗം ഭേ​ദ​പ്പെ​ടും.
Tags:    
News Summary - chicken pox- health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.