െബയ്ജിങ്: കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസ് പടരുന്ന ചൈനയിൽ ഒറ്റ ദിവസംകൊണ്ട് മരണ സംഖ്യ ഇരട്ടിയായി. ലോക ാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ സംബന്ധി ച്ച വിവരങ്ങൾ മറച്ചു പിടിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ചൈനീസ് ഭരണ നേതൃത്വം നിർദേശിച്ചു.
രോഗം ബാധിച്ചവര ുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 300 പേർക്കാണ് നിലവിൽ രോഗബാധയെന്ന് സർക്കാർ അറിയിച്ചു. വൈറസ് ബാധ പൊട ്ടിപ്പുറപ്പെട്ട, 1.2 കോടി ജനസംഖ്യയുള്ള വുഹാൻ നഗരത്തിൽനിന്നുള്ള യാത്രകൾ നിരീക്ഷിച്ച് രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങളിലാണ് സർക്കാർ.
അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന ബുധനാഴ്ച യോഗം ചേരുന്നുണ്ട്. യോഗത്തിൽ ചൈനീസ് പ്രതിനിധികൾ പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായാൽ ചൈനീസ് പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നതിന് അന്താരാഷ്്ട്ര തലത്തിൽ ഏകോപിച്ച നടപടികൾ ആവശ്യമായിവരും. നിലവിൽ ഇന്ത്യ യാത്ര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ രാജ്യങ്ങൾ നിലവിൽ കടുത്ത നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തായ്വാനിലും വൈറസ് റിപ്പോർട്ട് ചെയ്തു
തായ്പെയ്: തായ്വാനിൽ കൊറോണ വൈറസ് ബാധ അധികൃതർ സ്ഥിരീകരിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽനിന്നെത്തിയ 50കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ അധികൃതർ മുന്നറയിപ്പ് നൽകി.
കടുത്തപനിയും ചുമയുമായി ടവോയുവൻ വിമാനത്താവളത്തിലിറങ്ങിയ സ്ത്രീയെ ഉടൻതന്നെ അധികൃതർ ആശുപത്രിയിലെത്തിച്ചു. വുഹാനിലെ കച്ചവട കേന്ദ്രങ്ങൾ സന്ദർശിക്കുകയോ പക്ഷികളും മറ്റു ജന്തുക്കളുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. അതേസമയം, അവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന 46 യാത്രക്കാർ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.