ലണ്ടൻ: തമാശപറഞ്ഞു തമാശപറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത് ചില്ലറ കാര്യമല്ലെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിവുള്ളവർക്ക് ഉയർന്ന മാനസികാരോഗ്യമുള്ളവരാണെന്നാണ് കണ്ടെത്തൽ. സൈക്കോളജി പ്രകാരം മാനസിക ആരോഗ്യം വർധിപ്പിക്കാനും തമാശ പറയുന്നതിലൂടെ കഴിയുമത്രേ.
പേഴ്സനാലിറ്റി ആൻഡ് ഇൻഡിവിജൽ ഡിഫറൻസസ് എന്ന ജേണലിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. എന്നാൽ, സ്വയം താരംതാഴ്ത്തിയുള്ള തമാശകൾ വിപരീത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. തമാശകൾ പറയുന്നത് വിശ്വാസവും മറ്റുള്ളവരുമായുള്ള അടുപ്പവും വർധിപ്പിക്കും. കൂടാതെ, ഭാവിയിൽ അവരെ ൈകകാര്യം ചെയ്യുന്നതിനും അതിെൻറ ഗുണഫലങ്ങൾ നേടിയെടുക്കുന്നതിന് കഴിയുമെന്നും ഗ്രാനഡ യൂനിവേഴ്സിറ്റിയിലെ പ്രഫസർ ജിനസ് നവാരോ കാറില്ലോ പറഞ്ഞു. ഹാസ്യംകൊണ്ട് ദേഷ്യത്തെ ശമിപ്പിക്കാൻ സാധിക്കുമെന്നും പ്രതികൂല സാഹചര്യങ്ങളെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വയം തരംതാഴ്ത്തിയുള്ള തമാശകൾ ഇവയെ നിയന്ത്രിക്കില്ലെന്നും പറയുന്നു. എന്നാൽ, കളിയാക്കിക്കൊണ്ടുള്ള തമാശകൾ വിപരീത സാഹചര്യമാണുണ്ടാക്കുക. മറ്റുള്ളവർ ഇത്തരത്തിൽ കളിയാക്കുന്നവരെ വെറുക്കാനും ദേഷ്യപ്പെടാനും സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.