ബെയ്ജിങ്: കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1770 ആയി. ഹുബെ പ്രവിശ് യയിൽ മാത്രം നൂറോളം പേരാണ് മരിച്ചതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. രാ ജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുതുതായി 2048 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അതോടെ, മൊ ത്തം രോഗബാധയേറ്റവരുടെ എണ്ണം 70,548 ആയി. രോഗം തടയാൻ കഴിഞ്ഞ ദിവസം ഹുബെ മേഖലയിൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ഒരു സ്വകാര്യ വാഹനവും റോഡിൽ അനുവദിക്ക ുന്നില്ല.
അതിനിടെ, ജപ്പാനിൽ നങ്കൂരമിട്ട ആഡംബര കപ്പലിൽനിന്ന് അമേരിക്ക തങ്ങളുടെ നൂറുകണക്കിന് പൗരൻമാരെ നാട്ടിലെത്തിച്ചു. രണ്ടു വിമാനങ്ങളിലായാണ് ‘ഡയമണ്ട് പ്രിൻസസ്’ എന്ന കപ്പലിൽനിന്ന് യു.എസ് പൗരൻമാരെ കൊണ്ടുപോയത്. ഇതിൽ ഒരു വിമാനം കാലിഫോർണിയയിലും അടുത്തത് ടെക്സസിലും ഇറങ്ങി. ഇവിടെ പ്രത്യേക താവളങ്ങളിൽ ഇവരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കും. 3700 പേരുമായി ജപ്പാനിൽ നങ്കൂരമിട്ട കപ്പലിൽ 400ഓളം അമേരിക്കക്കാരാണ് ഉണ്ടായിരുന്നത്. ഈ കപ്പലിൽ കഴിഞ്ഞ ദിവസം 99 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധയുടെ സാഹചര്യത്തിൽ ചൈനയിലെ വാർഷിക ദേശീയ പീപ്ൾസ് കോൺഗ്രസ് സമ്മേളനം മാറ്റിവെക്കുന്നത് ചർച്ചചെയ്യാൻ അടുത്തയാഴ്ച സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരും. രോഗം പ്രതിരോധിക്കാനുള്ള മുഖകവചത്തിന് ചൈനയിൽ ദിനം തോറും ആവശ്യമേറുകയാണ്. ഈ സാഹചര്യത്തിൽ മുഖകവചം നിർമിക്കുന്ന പുതിയ ഫാക്ടറി ആറു ദിവസത്തിനകം പണിയാൻ ചൈന തീരുമാനിച്ചു. ബെയ്ജിങ്ങിലാണ് ഫാക്ടറി വരുന്നത്. ഇവിടെ പ്രതിദിനം രണ്ടര ലക്ഷം മുഖകവചങ്ങൾ നിർമിക്കാനാകും.
കൊറോണ ഭീതിയെ തുടർന്ന് അടച്ച മക്കാവിലെ ചൂതാട്ടകേന്ദ്രങ്ങൾ ഫെബ്രുവരി 20 മുതൽ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഹോങ്കോങ്ങിൽ ക്ഷാമം മുന്നിൽക്കണ്ട് ജനം സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. സാധനലഭ്യത ഉറപ്പുവരുത്തുമെന്ന സർക്കാർ അറിയിപ്പ് ഒരു പ്രതികരണവുമുണ്ടാക്കുന്നില്ല. ഇവിടെ കഴിഞ്ഞദിവസം ഡെലിവറി വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാൾ നൂറുകണക്കിന് ടോയ്ലറ്റ് റോളുകൾ (ശുചിത്വത്തിനായി ഉപയോഗിക്കുന്ന പേപ്പർ റോൾ) മോഷ്ടിച്ചു.
കംബോഡിയയിൽ ആശങ്ക
അതിനിടെ, കംബോഡിയയിൽ നങ്കൂരമിട്ട ആഡംബരക്കപ്പലിൽ അമേരിക്കൻ വനിതക്ക് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക പരത്തി. കപ്പലിൽ നിന്ന് ടൂറിസ്റ്റുകൾ നാടുകാണാൻ ഇറങ്ങിയിട്ടുണ്ട്. ഇവരെ പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി കപ്പൽ ഉടമകളായ ‘കാർണിവൽ കോർപറേഷൻ’ അറിയിച്ചു.
കപ്പലിൽ ഒരാൾക്ക് മാത്രമാണ് രോഗബാധയുള്ളതെന്നും ശേഷിക്കുന്ന 1454 യാത്രക്കാർക്കും 802 ജീവനക്കാർക്കും രോഗലക്ഷണങ്ങളില്ല എന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.