തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയും കൂടുതൽ പേർ നിരീക്ഷണത്തി ലാവുകയും ചെയ്ത സാഹചര്യത്തിൽ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന ്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന സംസ്ഥാ ന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അപക്സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് വകുപ്പുകളിൽ അവധിയിൽ കഴിയുന്നവരെ ആവശ്യമെങ്കിൽ മടക്കി വിളിക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കലക്ടർമാർക്കുള്ള മുസൂറി ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷനിലെ വാർഷിക പരിശീലന പരിപാടി റദ്ദാക്കി.
സ്ഥിതിഗതികൾ കേന്ദ്രത്തെ രേഖാമൂലം അറിയിക്കും. ഇേതാടൊപ്പം വുഹാൻ മേഖലയിൽനിന്ന് മടങ്ങിയെത്തിയവരുടെ പൂർണ വിവരങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ആവശ്യപ്പെടും. മടങ്ങിയെത്തിയെങ്കിലും ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിൽ പെടാത്തവരെ കണ്ടെത്തുന്നതിനാണ് ഇമിഗ്രേഷൻ വിവരങ്ങൾ പ്രത്യേകമായി സമാഹരിക്കുന്നത്. എല്ലാ ജില്ലകളിലും അടിയന്തര ഇടപെടലുകൾ ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വുഹാനിൽനിന്ന് മടങ്ങിയെത്തിയ കാസർകോട് സ്വദേശിക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് രോഗബാധയുള്ള മറ്റുള്ളവർ. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും സഹപാഠികളും ഒന്നിച്ച് യാത്ര ചെയ്തവരുമാണ്. ഇവരുമായി ബന്ധമുണ്ടായിരുന്നവരും ഇത്തരത്തിൽ പരസ്പരം സാമീപ്യം പുലർത്തിയിരുന്നവരുമായ 82 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 40 പേർ തൃശൂരിലും 42 പേർ മറ്റ് ജില്ലകളിലുമാണ്. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2239 പേര് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ 2155 പേര് വീടുകളിലും 84 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 140 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.