തിരുവനന്തപുരം: കൊറോണ ബാധിത മേഖലയിൽനിന്ന് മടങ്ങി വന്നവരക്കം സംസ്ഥാനത്ത് 2276 പേര് നിരീക്ഷണത്തിൽ. ഇവരില്‍ 2262 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത് തിലാണ്. സംശയാസ്പദമായ 418 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇ തില്‍ 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്.
വൂഹാനില്‍നിന്ന് തിരിച്ചെത്തി യ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഡിസ്ചാര്‍ജ് ചെയ്തു.
തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു.
ചൈനയില്‍നിന്ന് വിമാനമാര്‍ഗം തിരിച്ചെത്തിച്ച് ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസൊലേഷനില്‍ കഴിയുന്നവരില്‍ 115 പേര് കേരളത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പരിശോധനാ ഫലം നെഗറ്റിവാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇവരെ കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കും.
കേരളത്തില്‍ തിരിച്ചെത്തിയാലും 28 ദിവസം ഇവര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 42 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈനയിൽനിന്നെത്തിച്ച 406 പേർക്കും കൊറോണയില്ല
ന്യൂഡൽഹി: ചൈനയിൽ കൊറോണ ബാധിത മേഖലയായ വുഹാനിൽനിന്ന് തിരികെയെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലായിരുന്ന 406 പേർക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡൽഹി ചൗളയിലെ ഇന്തോ തിബത്തൻ അതിർത്തി സേന (ഐ.ടി.ബി.പി) കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവരുടെ അവസാന പരിശോധന ഫലവും നെഗറ്റിവാണെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് ശേഖരിച്ചത്. രോഗമില്ലെന്ന് ഉറപ്പായതോടെ കേന്ദ്ര ആേരാഗ്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി ഇവരെ നാട്ടിലേക്ക് വിടും. രണ്ടാഴ്ചയിലേറെയായി ഇവിടെ കഴിയുന്ന എല്ലാവരുടെയും ആദ്യ പരിശോധന ഫലങ്ങളും നെഗറ്റിവായിരുന്നു.
ഐ.ടി.ബി.പി കേന്ദ്രത്തിൽ ഭക്ഷണം, താമസം, മരുന്ന് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്കാർക്ക് പുറമെ ഏഴ് മാലദ്വീപ് പൗരന്മാരും ഇവിടെ നിരീക്ഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.