ടെന്നിസീ: 25 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് െപൺകുഞ്ഞ് പിറന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുഞ്ഞ് ജനിക്കുന്നത്. ടെന്നിസീയിലെ നാഷണൽ എംബ്രിയോ ഡൊണേഷൻ സെൻററിൽ സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് പെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്.
നവംബർ 25 നാണ് ടിനാ ഗിബ്സൺ -ബെഞ്ചമിൻ ഗിബ്സൺ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചത്. 1992 ഒക്ടോബർ 14 മുതൽ ശീതകരിച്ചു സൂക്ഷിച്ച ഭ്രൂണമാണ് 26 കാരിയായ ടിനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. 20 വർഷത്തിൽ കൂടുതൽ സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും കുഞ്ഞു ജനിക്കുന്നത് ആദ്യമായാണ്.
ഏഴു വർഷം മുമ്പാണ് ടിനയും ബെഞ്ചമിനും വിവാഹിതരായത്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച് മാസികകളിലുടെ അറിയുകയും ഫെർട്ടിലിറ്റി സെൻററിനെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഭ്രൂണം ടിനയുടെ ഗർഭപാത്രത്തിലേക്ക് മാറ്റിയത്. എംബ്രിയോ ഡൊണേഷൻ സെൻററിലെ അധികൃതർ ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച് അറിയിച്ചപ്പോൾ സ്വീകരിക്കാൻ ടിന തയാറാവുകയായിരുന്നു.
കുഞ്ഞ് എമ്മ ആരോഗ്യവതിയാണെന്നും ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നും ടിന പറയുന്നു. ഏറ്റവും കാലം സൂക്ഷിച്ച ഭ്രൂണത്തിലൂടെ അമ്മയാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ടിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.