മനുഷ്യരിൽ നടത്തിയ കോവിഡ് വാക്സിൻ പരീക്ഷണത്തിെൻറ ആദ്യഘട്ടം വിജയമെന്ന് പ്രമുഖ ബ്രിട്ടീഷ് മെഡിക്കൽ മാഗസിനായ ലാൻസെറ്റ്. മരുന്ന് പരീക്ഷണത്തിെൻറ ഒന്നാംഘട്ടമാണ് നിലവിൽ പിന്നിട്ടിരിക്കുന്നത്. 1077 ആരോഗ്യമുള്ള 18നും 55 വയസിനും ഇടയിലുള്ളവരിലാണ് മരുന്ന് പരീക്ഷിച്ചത്.
കാര്യമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ശുഭസൂചനയായാണ് ഗവേഷകർ കാണുന്നത്. ഒാക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ നേത്വത്തിലായിരുന്നു പഠനം. ChAdOx1 എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ കുത്തിവച്ചവരിൽ പ്രതിരോധശേഷി വർധിച്ചതായാണ് കണ്ടെത്തൽ. വാക്സിൻ പരീക്ഷണം ആരംഭിച്ച് 56 ദിവസം പിന്നിടുേമ്പാഴാണ് പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നത്.
രണ്ടാമത്തെ ഡോസ് മരുന്നുകൂടി നൽകിയാൽ കൂടുതൽ മികച്ച ഫലം ലഭിക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്. 10 പേരടങ്ങുന്ന ഉപവിഭാഗത്തിലും മരുന്ന് പരീക്ഷിക്കുന്നുണ്ട്. നിലവിൽ മനുഷ്യെൻറ പ്രതിരോധ ശേഷിയിലുണ്ടാവുന്ന മാറ്റങ്ങളവണ് പ്രധാനമായും പഠനവിധേയമാക്കിയിരിക്കുന്നത്. അടുത്തഘട്ടത്തിൽ കോവിഡ് പ്രതിരോധിക്കുന്നതിൽ മരുന്ന് എത്രമാത്രം ഫലപ്രദമാണെന്നായിരിക്കും പരീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.